മക്ക: ഹജിന്റെ പേരിൽ തട്ടിപ്പുകൾ നടത്തിയ അഞ്ചു പ്രവാസികൾ അടങ്ങിയ രണ്ടു സംഘങ്ങളെ മക്കയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. വനിത അടക്കം രണ്ടു ഈജിപ്തുകാരും മൂന്നു ഇന്തോനേഷ്യക്കാരുമാണ് അറസ്റ്റിലായത്.
തസ്‌രീഹ് ഇല്ലാതെ നിയമ വിരുദ്ധമായി ഹജ് കർമം നിർവഹിക്കാൻ ആവശ്യമായ സഹായസൗകര്യങ്ങൾ ഒരുക്കിനൽകുമെന്നും പുണ്യസ്ഥലങ്ങളിൽ താമസ, യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകുമെന്നും അവകാശപ്പെട്ട് വ്യാജ ഹജ് സ്ഥാപനങ്ങളുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പരസ്യം ചെയ്താണ് സംഘങ്ങൾ തട്ടിപ്പ് നടത്തിയത്.
നിയമാനുസൃത നടപടികൾ പൂർത്തിയാക്കി അഞ്ചു പേരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group