Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, October 8
    Breaking:
    • പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി
    • റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
    • കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം
    • ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ
    • ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം07/10/2026 Gulf Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതയ്ക്ക് പുതിയ ദിശ നൽകുന്ന ഗ്ലോബൽ സി.എസ്.ആർ ഫോറത്തിന്റെ രണ്ടാം പതിപ്പ് റിയാദിൽ സമാപിച്ചു. ഒക്ടോബർ 5, 6 തീയതികളിൽ നടന്ന ഫോറത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സർക്കാർ പ്രതിനിധികൾ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ, സി.എസ്.ആർ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ഡൽഹിയിലെ ഹ്യൂമൺ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷൻ (എച്ച്.ആർ.ഡി.എഫ്) ചെയർമാൻ ഡോ. ഹുസൈൻ മടവൂർ ഫോറത്തിൽ അതിഥിയായി പങ്കെടുത്തു.
    സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഫോറം സംഘടിപ്പിച്ചത്. ‘പ്രതിബദ്ധതയിൽ നിന്ന് ഫലപ്രാപ്തിയിലേക്ക്’ എന്ന പ്രമേയത്തിൽ നടന്ന ഫോറത്തിൽ സാമൂഹിക ഉത്തരവാദിത്തം, സുസ്ഥിരത, സാമൂഹിക സ്വാധീനം, നിക്ഷേപം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.
    ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിച്ച സാമൂഹിക വികസന സഹമന്ത്രി അഹ്മദ് അൽമാജിദ്, ദേശീയ സി.എസ്.ആർ പ്ലാറ്റ്ഫോമിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് ബില്യൺ സൗദി റിയാൽ സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾക്കായി ചെലവഴിച്ചതായി അറിയിച്ചു. വിദ്യാഭ്യാസം, ആരോഗ്യം ഉൾപ്പെടെയുള്ള മേഖലകളിലെ നിക്ഷേപങ്ങളുടെ സാമൂഹിക സ്വാധീനം വിലയിരുത്തുന്നതിന് ‘ഹീറ്റ് മാപ്പ്’ സംവിധാനം ഉപയോഗിക്കുന്നതായും അദ്ദേഹം പറഞ്ഞു.
    സൗദി അറേബ്യയിൽ ആദ്യമായി സമഗ്രമായ ദേശീയ സി.എസ്.ആർ നയം തയ്യാറാക്കിവരികയാണെന്നും നയം പൂർത്തിയാകാൻ ഒരു വർഷം മുതൽ ഒന്നര വർഷം വരെ സമയമെടുക്കുമെന്നും സഹമന്ത്രി വ്യക്തമാക്കി.
    രാജ്യത്തിന്റെ പരിവർത്തന പദ്ധതിയായ വിഷൻ 2030-ന്റെ അന്തിമഘട്ടത്തിലേക്ക് രാജ്യം കടക്കുമ്പോൾ സ്വകാര്യ മേഖല കൈവരിച്ച നേട്ടങ്ങളും സാമൂഹിക ഉത്തരവാദിത്ത രംഗത്തെ പ്രവർത്തനഫലങ്ങളും ആഗോള സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കുന്ന വേദി കൂടിയായിരുന്നു ഫോറം.
    രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ ആറ് തന്ത്രപ്രധാന മേഖലകളെ കേന്ദ്രീകരിച്ചായിരുന്നു വിവിധ സെഷനുകൾ. ലോകോത്തര പ്രഭാഷകരുടെ അവതരണങ്ങൾ, മന്ത്രിമാരും സർക്കാർ പ്രതിനിധികളും പങ്കെടുത്ത പ്രത്യേക സെഷനുകൾ, ബിസിനസ് നെറ്റ്വർക്കിങ്, പുരസ്‌കാരച്ചടങ്ങ്, തന്ത്രപ്രധാന റൗണ്ട് ടേബിൾ ചർച്ചകൾ, സംവേദനാത്മക ശിൽപശാലകൾ, വിവിധ പദ്ധതികളുടെ അവതരണങ്ങൾ എന്നിവ ഫോറത്തിന്റെ ഭാഗമായി നടന്നു.
    കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച ചർച്ചകളെ പ്രഖ്യാപനങ്ങളിലും നയരേഖകളിലും ഒതുക്കാതെ പ്രായോഗികവും അളക്കാവുന്നതുമായ സാമൂഹിക ഫലങ്ങളിലേക്ക് മാറ്റുകയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം. ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനും സാമൂഹിക ഉത്തരവാദിത്ത പദ്ധതികളുടെ യഥാർഥ സ്വാധീനം അളക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകണമെന്ന സന്ദേശത്തോടെയാണ് ഫോറം സമാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    GLOBAL CSR FORUM
    Latest News
    പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യനിലയിൽ പുരോഗതി; രോഗമുക്തിക്കായി പ്രാർഥിച്ചവർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ എംബസി
    08/10/2026
    റിയാദ്, അബഹ വിമാനത്താവളങ്ങളില്‍ ഹൂത്തികളുടെ ആക്രമണം; മൂന്നു മരണം, 39 പേര്‍ക്ക് പരിക്ക്
    08/10/2026
    കുവൈത്തിൽ സ്ഥലംമാറ്റത്തിൽ അധ്യാപകരുടെ പ്രതിഷേധം
    07/10/2026
    ബാങ്ക് മാനേജരെ ഹണിട്രാപ്പിൽ പെടുത്തി പണം തട്ടാൻ ശ്രമം; രണ്ട് സ്ത്രീകളടക്കം അഞ്ച് പേർ അറസ്റ്റിൽ
    07/10/2026
    ഗ്ലോബൽ സി.എസ്.ആർ ഫോറം റിയാദിൽ സമാപിച്ചു : ഇന്ത്യയിൽ നിന്ന് അതിഥിയായി ഹുസൈൻ മടവൂരും
    07/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.