റിയാദ്– ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (ജികെപിഎ) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സ്‌നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു. സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റ്യാടി (ജിദ്ദ) എന്നിവരും മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാറോ ടീമിന്റെ ഡാന്‍സ്, ഒപ്പന എന്നിവയും റിയാദിലെ മറ്റ് നിരവധി കലാകാരന്മാര്‍ അവതരിപ്പിച്ച കല വിരുന്നുകളും ആവേശമായി.
അബ്ദുല്‍ മജീദ് പൂളക്കാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. പോഗ്രാം കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി ആമുഖ പ്രസംഗവും വിവിധ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുക്കാട്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത്, എംബസി ഉദ്ദോഗസ്ഥന്‍ പുഷ്പരാജ്, സുധീര്‍ കുമ്മിള്‍, സത്താര്‍ ഒലിപ്പുഴ, ഇന്ത്യന്‍ എംബസി സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ മൈമൂനാ അബ്ബാസ്, ഷിബു ഉസ്മാന്‍, നൗഷാദ് സിറ്റിഫഌര്‍, ഷാറോണ്‍ ഷറീഫ്, സലിം പള്ളിയില്‍, ഖാദാര്‍ കൂത്ത്പറമ്പ്, ജയന്‍ കൊടുങ്ങല്ലൂര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷ്യന്‍ സെന്റര്‍ കമ്മറ്റിയുടെ ഈ തവണത്തെ ജീവകാരുണ്യത്തിനുള്ള സ്‌നേഹാദരവ് അസീസ് കടലുണ്ടിക്ക് ഡോ. അബ്ദുല്‍ കാദര്‍ നല്‍കി ആദരിച്ചു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ കെ അബ്ദുസലാം, നസിര്‍ മുതുകുറ്റി, സുബൈര്‍ കൊടുങ്ങല്ലൂര്‍, ഷരീഫ് തട്ടത്താഴത്ത്, അഷ്‌റഫ് പള്ളിക്കള്‍, ഇബ്രാഹിം ടി എ, ഷാനവാസ് വെംബ്ലി, ജാഫര്‍ മണ്ണാര്‍ക്കാട്, ഹസന്‍ പന്മന, അനീസ് വാവാട്, രജീഷ് ഒറ്റപ്പാലം, നൗഷാദ് കൂറ്റനാട്, നാസര്‍ ഖാസിം എന്നിവര്‍ മേതൃത്വം നല്‍കി. സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റില്‍ സ്വാഗതവും നിഹാസ് പാനൂര്‍ നന്ദിയും പറഞ്ഞു.



