ഫുജൈറ: ഫുജൈറയിൽ ഇന്നലെ അലഞ്ഞു തിരിയുന്ന ഒരു കാട്ടുമൃഗത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ അതൊരു യുഎഇ സ്വദേശി വളർത്തുന്ന കാട്ടുപൂച്ചയാണെന്ന് ഫുജൈറ എൻവയോൺമെൻറ് അതോറിറ്റി കണ്ടെത്തി.
ഈ കാട്ടുപൂച്ച പർവ്വതനിരകൾക്ക് സമീപമുള്ള ഒരു ജനവാസ മേഖലയിൽ അലഞ്ഞു തിരിയുന്ന വീഡിയോ ഫുജൈറ എൻവയോൺമെൻറ് അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെട്ട തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഇതിൻറെ ഉടമസ്ഥനായ സ്വദേശിക്ക് ഇത്തരം ഒരു മൃഗത്തെ സ്വന്തമാക്കുന്നത് നിയമപരമാണോഎന്നതിനെക്കുറിച്ചുള്ള അറിവില്ലായിരുന്നെന്നും അതോറിറ്റി പറഞ്ഞു.
കാട്ടുപൂച്ചയെ അതോറിറ്റിക്ക് കൈമാറുകയുംഉടമക്ക് പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.
ഈ കാട്ടുമൃഗം ഏതെങ്കിലും താമസിക്കുന്നയാളുടെ ഉടമസ്ഥയിൽ ഉള്ളതാണോ അതോ അലഞ്ഞു തിരിയുന്ന മൃഗമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും നിവാസികൾ അകലം പാലിക്കണമെന്നും ഇതാരുടെയെങ്കിലും ഉടമസ്ഥതയിലുള്ള താണെന്ന് തെളിഞ്ഞാൽ വ്യക്തിക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി ഇന്നലെ അറിയിച്ചിരുന്നു.