ജിദ്ദ – ജിദ്ദ സെന്‍ട്രല്‍ മത്സ്യ മാര്‍ക്കറ്റില്‍ ഉപയോഗശൂന്യമായ 4 ടണ്ണിലേറെ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖ നടത്തിയ പരിശോധനകള്‍ക്കിടെയാണ് കേടായ മത്സ്യം കണ്ടെത്തിയത്.


വിൽപ്പനക്കാർ പരിസ്ഥിതി ആരോഗ്യ, ഉപഭോക്തൃ സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വേണ്ടിയാണ് പരിശോധന ശക്തമാക്കിയതെന്ന് എന്‍ജിനീയര്‍ ജംആന്‍ അല്‍സഹ്‌റാനി പറഞ്ഞു. മക്ക പ്രവിശ്യ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയ ശാഖക്ക് കീഴിലെ വോൾസെയിൽ ആൻഡ് സ്ലോട്ടർഹൗസ് ഡിപ്പാർട്മെന്റ് മേധാവിയാണ് എന്‍ജിനീയര്‍ ജംആന്‍ അല്‍സഹ്‌റാനി. സെപ്റ്റംബര്‍ ഒന്നു മുതല്‍ പതിനേഴു വരെയുള്ള ദിവസങ്ങളില്‍ നടത്തിയ 730 പരിശോധനകളിലാണ് നാലു ടണ്ണിലേറെ കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതെന്നും എന്‍ജിനീയര്‍ ജംആന്‍ അല്‍സഹ്‌റാനി പറഞ്ഞു.