ജിദ്ദ – ട്രാഫിക് സിഗ്നലുകളില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകളെ കുറിച്ച് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവര്‍മാരെ ഉണര്‍ത്തി.
സിഗ്നലുകളില്‍ ട്രാക്ക് മാറാനായി ഓവര്‍ടേക്ക് ചെയ്യുന്നത് ഗതാഗത തടസ്സമുണ്ടാക്കും. വാഹനത്തിന്റെ ഹോണ്‍ ദുരുപയോഗം ചെയ്യുന്നത് മറ്റ് ഡ്രൈവര്‍മാരെ ആശയക്കുഴപ്പത്തിലാക്കും. ഇവ സിഗ്നലുകളില്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട തെറ്റുകളില്‍ ഉള്‍പ്പെടുന്നു.
കാല്‍നടയാത്രക്കാര്‍ക്കുള്ള സീബ്ര ക്രോസിംഗുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിനെതിരെയും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. കാരണം ഇത് കാല്‍നടയാത്രക്കാരുടെ സുരക്ഷിതമായ നീക്കത്തെ തടസ്സപ്പെടുത്തും. കൂട്ടിയിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ വാഹനങ്ങള്‍ കുറുകെ നിര്‍ത്തുന്നതിനെതിരെയും ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി. ട്രാഫിക് സിഗ്നലുകളില്‍ ഗതാഗത നിയമങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.



