Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 15
    Breaking:
    • 2025 ല്‍ ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചു
    • സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”
    • പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
    • സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ
    • ഈസക്ക അനുകരണീയ വ്യക്തിത്വം; ഫൈസൽ എളേറ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ15/02/2026 Gulf Happy News Qatar 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– കുടുംബവുമൊത്തുള്ള പ്രവാസ ജീവിതം സ്വപ്നത്തിൽ മാത്രം താലോലിച്ചിരുന്ന 15 പേർക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”. കാൽനൂറ്റാണ്ടിലധികമായി പ്രവാസ ജീവിതം നയിച്ചിട്ടും തന്റെ പ്രിയപെട്ടവരെ ഒരിക്കൽ പോലും ഖത്തറിൽ എത്തിക്കാൻ സാധിക്കാത്ത 15 പേർക്ക് അവരുടെ ഭാര്യമാരേയോ മാതാക്കളെയോ ഖത്തറിൽ എത്തിക്കാൻ അവസരമൊരുക്കിയത് ഖത്തറിലെ ക്യൂ എഫ് എം റേഡിയോ നെറ്റ് വർക്കിൻ്റെ ഭാഗമായ റേഡിയോ മലയാളം 98.6 എഫ് എമാണ് . റേഡിയോ മലയാളം 98.6 എഫ് എം-ന്റെ സാമൂഹ്യ ഉത്തരവാദിത്വ (CSR) പദ്ധതിയിലൂടെയാണ് മുഴുവൻ ചെലവും വഹിച്ചുകൊണ്ടുള്ള ഈ ഖത്തർ സന്ദർശനം ഒരുക്കിയത്. “ഫോർ മൈ ലവ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ആറാമത്തെ പതിപ്പാണിത് .

    ഹോളിഡേ ഇൻ ദോഹയിൽ നടന്ന സ്വീകരണ ചടങ്ങിൽ, 30 വർഷത്തിലധികമായി ഖത്തറിൽ സേവനം അനുഷ്ഠിക്കുന്ന പ്രവാസികളുടെ ജീവിതപങ്കാളികളായ 15 വനിതകളെയാണ് ആദരിച്ചത്. സാമ്പത്തിക പരിമിതികൾ മൂലം കുടുംബസമേതം ജീവിക്കാൻ സാധിക്കാതെ “വിവാഹിത ബാച്ചിലർ” ജീവിതം നയിച്ച നിരവധി പ്രവാസികളുടെ കുടുംബങ്ങളാണ് ഈ പദ്ധതിയുടെ ഭാഗമായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ നിർവഹിച്ചു. ഇന്ത്യയുടെയും മിഡിൽ ഈസ്റ്റിന്റെയും വികസനത്തിൽ ദശാബ്ദങ്ങളായി കഠിനാധ്വാനത്തിലൂടെയും ത്യാഗങ്ങളിലൂടെയും നിർണായക പങ്ക് വഹിച്ച ഒരു തലമുറയ്ക്കുള്ള അർത്ഥവത്തായ ആദരവാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യൂ എഫ് എം റേഡിയോ നെറ്റ് വർക്ക് വൈസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സി. അബ്ദുൽ ലത്തീഫ് അധ്യക്ഷ പ്രസംഗം നടത്തി . “ഫോർ മൈ ലവ്” പരിപാടി ഖത്തറിന്റെ വിശാല നയങ്ങളോടും, ഉത്തരവാദിത്തമുള്ള മാധ്യമ പ്രവർത്തനത്തെക്കുറിച്ചുള്ള റേഡിയോ മാനേജ്മെന്റിന്റെ കാഴ്ചപ്പാടിനോടും ചേർന്ന് നിൽക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിലെ പ്രമുഖ നേതാക്കളും വിവിധ അപ്പെക്സ് സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

    സി.വി. റപ്പായി (ഡയറക്ടർ, നോർക്ക), ത്വാഹ അബ്ദുൽ കരീം (പ്രസിഡന്റ്, ഐ ബി പി സി), എബ്രഹാം ജോസഫ് (ജനറൽ സെക്രട്ടറി, ഐ സി സി),
    ഹംസ യൂസഫ് (ജനറൽ സെക്രട്ടറി, ഐ എസ് സി), പി.എൻ. ബാബുരാജ് (മുൻ പ്രസിഡന്റ്, ഐ സി സി & ഐസി ബിഎഫ്), ഷഹീൻ ഷാഫി (പ്രസിഡന്റ്, കെ ബി എഫ് ) തുടങ്ങിയവർ ആശംസാ പ്രസംഗങ്ങൾ നടത്തി.

    സന്ദർശനത്തിനെത്തിയ ഭാര്യമാർക്കും മാതാക്കൾക്കും അവരുടെ ത്യാഗങ്ങൾക്കുള്ള അംഗീകാരമായി പ്രത്യേക സ്മരണികകളും സമ്മാനങ്ങളും നൽകി. ദമ്പതികളും അമ്മമാരും തങ്ങളുടെ ജീവിതാനുഭവങ്ങൾ സദസുമായി പങ്കുവച്ചു. പരിപാടിക്ക് സാംസ്കാരിക മികവ് പകർന്നുകൊണ്ട് പ്രശസ്ത കാലിഗ്രാഫി ആർട്ടിസ്റ്റ് കരീം ഗ്രാഫി സ്ത്രീത്വത്തെ ആസ്പദമാക്കി ‘ലൈവ് ആർട്ടിസ്റ്റിക് ട്രിബ്യൂട്ട്’ അവതരിപ്പിച്ചു. അലൻ, ശ്രീകാന്ത്, പ്രതാപ്, മോജിൻ എന്നിവർ സംഗീതാവിഷ്കാരം നടത്തി. റേഡിയോ സി.ഇ.ഒ അൻവർ ഹുസൈൻ സ്വാഗതവും ഡി.ജി.എം – സെയിൽസ് & മാർക്കറ്റിംഗ് നൗഫൽ അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. ഇന്ത്യൻ സമൂഹത്തിലെ പ്രമുഖർ, മാധ്യമ പ്രതിനിധികൾ, ബിസിനസ് നേതാക്കൾ, ക്ഷണിതാക്കൾ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു. റേഡിയോ ശ്രോതാക്കൾ സമർപ്പിക്കുന്ന നാമനിർദ്ദേശങ്ങളിൽ നിന്നാണ് ഫോർ മൈ ലവ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    for my live pravasi family qatar Radio Malayalam 98.6 FM
    Latest News
    2025 ല്‍ ഒന്നേകാല്‍ കോടിയോളം ഉംറ വിസകള്‍ അനുവദിച്ചു
    15/02/2026
    സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”
    15/02/2026
    പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
    15/02/2026
    സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ
    15/02/2026
    ഈസക്ക അനുകരണീയ വ്യക്തിത്വം; ഫൈസൽ എളേറ്റിൽ
    15/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.