ദോഹ– ഖത്തറിലെ പത്തനംതിട്ട ജില്ലാപ്രവാസികളുടെ സാംസ്‌കാരിക കൂട്ടയ്മ്മയായ ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട (ഫോപ്ട ഖത്തർ) ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 24 വെള്ളിയാഴ്ച അബുഹമൂർ ഐസിസി അശോകാ ഹാളിലാണ് ഓണാഘോഷ പരിപാടികൾ നടക്കുക. മാവേലി വരവേല്പ് ,തിരുവാതിര ,വഞ്ചിപ്പാട്ട് ,അത്തപ്പൂക്കളമത്സരങ്ങൾ ,വടം വലി,കുട്ടികളുടെ ഫാഷൻ ഷോ ,ചെണ്ട മേളം ,സംഘനൃത്യങ്ങൾ ,സിനിമാറ്റിക് ഫ്യൂഷൻ ഡാൻസുകൾ,ഗാനമേള ,കേരളീയ സാംസ്കാരിക തനിമകൾ ഉൾകൊള്ളുന്ന വൈവിധ്യങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കും. ഉച്ചക്ക് 12 മുതൽ വിഭവ സമൃതമായ ഓണസദ്യ നടക്കും.
സാംസ്‌കാരിക സമ്മേളനം ഖത്തർ ഇന്ത്യൻ എംബസി ഹെഡ് ഓഫ് കോൺസുലാർ ഡോ. വൈഭവ് താണ്ഡലേ ഉൽഘാടനം ചെയ്യും. പ്രമുഖ സാമൂഹിക പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻറെ സ്ഥാപകനുമായ ഡോ.പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിക്കും.ഇന്ത്യൻ കമ്മ്യൂണിറ്റി ഭാരവാഹികൾ തുടങ്ങി വിവിധ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഐശ്വര്യ രാജീവും സംഘവും അവതരിപ്പിക്കുന്ന നൃത്യ നൃത്യങ്ങളും ആഘോഷപരിപാടികളുടെ ഭാഗമായി അവതരിപ്പിക്കും. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് ഷംനാദ് ഷംസുദീൻ ,ജനറൽ സെക്രെട്ടറി അനീഷ് മാത്യു ,പ്രോഗ്രം കമ്മറ്റി കൺവീനർ ഉണ്ണികൃഷ്ണൻ നായർ,മുൻ ജനറൽ സെക്രെട്ടറി സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.



