ദുബൈ– എമിറേറ്റ്സ് എയർലൈൻസിന് പിന്നാലെ ഫ്ലൈ ദുബൈ വിമാനങ്ങളിലും പവർ ബാങ്ക് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി.
ഒക്ടോബർ ഒന്നു മുതൽ ചെക്ക് ഇൻ ബാഗേജുകളിൽ പവർബാങ്ക് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഫ്ലൈ ദുബായ് അധികൃതർ അറിയിച്ചിരുന്നു. എങ്കിലും 100 വാട്ട് അവർ കപ്പാസിറ്റിയുള്ള പവർ ബാങ്കുകൾ അനുവദിച്ചിരുന്നു, ഇക്കാര്യം ഉൽപന്നത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. എന്നിരുന്നാലും വിമാനത്തിനകത്ത് വെച്ച് ഏതെങ്കിലും ഉപകരണം ചാർജ്ജ് ചെയ്യുന്നതിനും വിമാനത്തിലെ ചാർജിംഗ് പോയിൻ്റ് ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവദിക്കില്ല.
യാത്ര ചെയ്യുമ്പോൾ തലക്കുമുകളിലുള്ള ലഗേജ് കമ്പാർട്ട്മെൻ്റിൽ പവർ ബാങ്ക് സൂക്ഷിക്കൻ പാടില്ല,പകരം സീറ്റിനടിയിലോ സീറ്റ് പോകറ്റിലോ ഭദ്രമായി സൂക്ഷിക്കണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group