ദോഹ– ഖത്തറിലെ അൽഫർദാൻ പ്രീമിയർ മോട്ടോഴ്‌സ് കമ്പനിയിലേക്ക് വനിതാ റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. അറബി ഭാഷയിൽ പ്രാവീണ്യമുള്ള സ്ത്രീകൾക്കാണ് അവസരം.
അതിഥികളെ സ്വാഗതം ചെയ്യലും മികച്ച രീതിയിൽ അവരോട് സമീപിക്കേണ്ടതും റിസപ്ഷനിസ്റ്റിന്റെ ഉത്തരവാദിത്വമാണ്. വരുന്ന ഫോൺ കോളുകൾ കൈകാര്യം ചെയ്യുക, സ്വീകരണ സ്ഥലം വൃത്തിയായി സൂക്ഷിക്കുക, സന്ദർശകർക്കും വിളിക്കുന്നവർക്കും ഫോണിലൂടെയും ഇമെയിലിലൂടെയും കൃത്യമായ വിവരങ്ങൾ നൽകുക എന്നിവയും റിസപ്ഷനിസ്റ്റിന്റെ ചുമതലയിൽപ്പെടുന്നു.
മിനിമം രണ്ട് വർഷമോ മാക്സിമം മൂന്ന് വർഷമോ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. അറബി ഭാഷയിൽ പ്രാവീണ്യം, മികച്ച രീതിയിൽ ആശയവിനിമയം നടത്താനുള്ള കഴിവ് എന്നിവ ആവശ്യമാണ്. ഉപഭോക്താക്കളുമായി മികച്ച രീതിയിൽ പെരുമാറാനുള്ള കഴിവ്, കാര്യക്ഷമമായി മൾട്ടിടാസ്‌ക് ചെയ്യാൻ കഴിയുക, ഓഫീസ് ഉപകരണങ്ങളെക്കുറിച്ചും എംഎസ് ഓഫീസ് ആപ്ലിക്കേഷനുകളെക്കുറിച്ചുമുള്ള അറിവ് എന്നിവയും ആവശ്യമാണ്.
അപേക്ഷിക്കാനായി സന്ദർശിക്കുക- https://alfardan.talentera.com/en/qatar/jobs/receptionist-5357939/
കടപ്പാട്- https://jobs.arabnews.com/