കുവൈത്ത് സിറ്റി– കുവൈത്തിൽ വന്‍തോതില്‍ വ്യാജ മദ്യം നിര്‍മിച്ച് വിതരണം ചെയ്ത രണ്ടു ഏഷ്യന്‍ വംശജർ അറസ്റ്റില്‍. ബര്‍ അല്‍അബ്ദലി ഏരിയയിലെ മരുഭൂമിയില്‍ വെച്ചാണ് ഇവർ വ്യാജ മദ്യം നിർമിച്ചത്. പ്രതികളെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് സംഘം മദ്യനിര്‍മാണ കേന്ദ്രം നടത്തിയിരുന്നത്. പ്രാദേശികമായി നിര്‍മിക്കുന്ന മദ്യത്തില്‍ വ്യാജ ലേബലുകള്‍ പതിച്ച് വിദേശമദ്യമാണെന്ന വ്യാജേനെയാണ് സംഘം വില്‍പന നടത്തിയിരുന്നത്. വ്യാജ മദ്യശേഖരവും വ്യാജ മദ്യം നിര്‍മിക്കാനുള്ള ഉപകരണങ്ങളും മറ്റും സംഘത്തിന്റെ താവളത്തില്‍ കണ്ടെത്തി. തെളിവുകൾ സഹിതം നിയമ നടപടികള്‍ക്ക് പ്രതികളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group