ഹായിൽ: നഗരത്തിൽ പ്രവർത്തിക്കുന്ന ടയർ കടയിൽ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനക്കിടെ കാലാവധി തീർന്ന 200-ലേറെ ടയറുകൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹായിലിലെ ടയർ കടകളിൽ നടത്തിയ പരിശോധനകൾക്കിടെയാണ് സ്ഥാപനങ്ങളിൽ ഒന്നിൽ കാലാവധി തീർന്ന ടയറുകളുടെ വൻ ശേഖരം വിൽപനക്ക് സൂക്ഷിച്ചതായി കണ്ടെത്തിയത്.
സ്ഥാപനത്തിനെതിരെ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിവരികയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. സ്ഥാപനത്തിൽ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group