മനാമ– ബഹ്റൈൻ പൗരനായ വൃദ്ധന്റെ കാറിൽ അയൽവാസിയായിരുന്ന ഫിലിപ്പീൻ സ്വദേശിനി വളർത്തുന്ന നായ മൂത്രമൊഴിക്കുകയും തുടർന്നുണ്ടായ തർക്കത്തിൽ വൃദ്ധനെ അക്രമിച്ച സ്ത്രീക്കെതിരെ ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി.
നായ തന്റെ കാറിന്മേൽ മൂത്രമൊഴിച്ചതിന് പരാതി പറഞ്ഞു എന്ന കാരണം ചൂണ്ടിക്കാട്ടി 73കാരനായ അയൽവാസിയെ ആക്രമിച്ച 41കാരിയായ ഫിലിപ്പീൻ സ്വദേശിനിക്ക് ബഹ്‌റൈനിലെ അപ്പീൽ കോടതിയാണ് ഒരുവർഷത്തെ തടവുശിക്ഷ ഉറപ്പാക്കിയത്.
മൂത്രം ഒഴിച്ച ബന്ധപ്പെട്ട വിവാദം വലിയ തർക്കത്തിലേക്ക് നീങ്ങിയതോടെ, പ്രതിയായ യുവതി നായയുമായി വന്ന് വൃദ്ധനെ ആക്രമിക്കുകയും, നായയുടെ തടികൊണ്ടു ഇയാളെ തല്ലുകയും ചെയ്തു. ആക്രമണത്തിൽ ബഹ്‌റൈനി പൗരന്റെ വിരൽ ഒടിയുകയും, ചെവിയുടെ ഭാഗത്ത് സാരമായ പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
താഴെ കോടതി വിധിച്ച ഒരുവർഷത്തെ ശിക്ഷക്ക് എതിരായ പ്രതിയുടെ അപ്പീൽ ഹൈക്കോടതി തള്ളി. സാക്ഷിമൊഴികളും മെഡിക്കൽ രേഖകളും പരിശോധിച്ച ശേഷമാണ് വിധി ഉറപ്പിച്ചത്.