Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, September 4
    Breaking:
    • ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
    • കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
    • ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    • യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    • യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പിൽ പ്രവാസി മലയാളിക്ക് രണ്ടര കോടി ദിർഹം സമ്മാനം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌04/05/2025 Gulf India Kerala Latest Saudi Arabia UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • കഴിഞ്ഞ മാസവും ഗ്രാൻഡ് പ്രൈസ് ലഭിച്ചത് മലയാളിക്ക്

    അബുദാബി: അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിന്റെ റാഫിൾ നറുക്കെടുപ്പിൽ പ്രവാസി മലയാളിയായ താജുദ്ദീൻ അലിയാർ കുഞ്ഞിന് ഗ്രാൻഡ് പ്രൈസ്. സമ്മാനത്തുകയായി രണ്ടര കോടി ദിർഹം (ഏകദേശം 57.5 കോടി ഇന്ത്യൻ രൂപ) തിരുവനന്തപുരം സ്വദേശിക്ക് ലഭിക്കും.

    ഏപ്രിൽ 18ന് ഓൺലൈനായി വാങ്ങിയ 306638 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് താജുദ്ദീൻ അലിയാർ കുഞ്ഞ് വിജയം നേടിയത്. ഏപ്രിലിലെ ഗ്രാൻഡ് പ്രൈസ് ജേതാവായി ഒന്നര കോടി ദിർഹം സമ്മാനം നേടിയ രാജേഷ് മുള്ളങ്കിലാണ് നറുക്കെടുത്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരവധി തവണ ശ്രമിച്ചിട്ടും രേഖപ്പെടുത്തിയ രണ്ടു ഫോൺ നമ്പറുകളിൽ ഒന്നിലും താജുദ്ദീൻ അലിയാർ കുഞ്ഞിനെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്ന് അവതാരകരായ റിച്ചാർഡും ബൗച്രയും പറഞ്ഞു. ഒടുവിൽ ഒരു കോൾ കണക്റ്റായപ്പോൾ നിമിഷങ്ങൾക്കുള്ളിൽ അത് വിച്ഛേദിക്കപ്പെട്ടു. ഷോയ്ക്ക് ശേഷവും സന്തോഷവാർത്ത പങ്കിടാൻ താജുദ്ദീൻ അലിയാർ കുഞ്ഞിനെ ബന്ധപ്പെടാൻ ശ്രമിക്കുമെന്ന് അവതാരകർ വ്യക്തമാക്കി.

    അതിനിടെ, അപ്രതീക്ഷിതമായ ഈ നേട്ടം തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുമെന്ന് ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ നറുക്കെടുപ്പിൽ ഒന്നര കോടി ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയ രാജേഷ് മുള്ളങ്കിൽ വെള്ളിലപ്പുള്ളിത്തൊടി പറഞ്ഞു. 33 വർഷമായി ഒമാനിൽ താമസിക്കുന്ന 45-കാരനായ കേരളത്തിൽ നിന്നുള്ള ടെക്‌നീഷ്യൻ ശനിയാഴ്ച നടന്ന മെയ് മാസത്തെ നറുക്കെടുപ്പിനായി ബിഗ് ടിക്കറ്റ് ഷോയിൽ എത്തിയപ്പോൾ ഏറെ ആഹ്ലാദഭരിതനായിരുന്നു. ഷോ അവതാരകരായ റിച്ചാർഡും ബൗച്രയും കഴിഞ്ഞ മാസം എന്തുകൊണ്ടാണ് അദ്ദേഹത്തെ ബന്ധപ്പെടാൻ കഴിയാത്തതെന്ന് ചോദിച്ചു. എന്തോ നെറ്റ്‌വർക്ക് പ്രശ്‌നമുണ്ടായിരുന്നു. ഞാൻ അത്താഴം കഴിക്കുകയുമായിരുന്നു രാജേഷ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

    സമ്മാനത്തുക താൻ 21 പേരുമായി പങ്കിടുന്നതായും രാജേഷ് പറഞ്ഞു. യഥാർത്ഥത്തിൽ ഇതുവരെ ഒരു പദ്ധതിയുമില്ലെന്ന്, വൻതുക സമ്മാനമായി ലഭിച്ച പശ്ചാത്തലത്തിൽ ഭാവി പദ്ധതികളെ കുറിച്ച അന്വേഷണത്തിന് മറുപടിയായി പ്രവാസി മലയാളി പറഞ്ഞു. എന്നിരുന്നാലും ജാക്ക്‌പോട്ട് നിരവധി ജീവിതങ്ങളെ മാറ്റിമറിക്കാൻ പോകുന്നതായി അദ്ദേഹം പറഞ്ഞു.

    ഞങ്ങളെല്ലാവരും താഴ്ന്ന, ഇടത്തരം കുടുംബങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ, ഞങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പാക്കണം. ഞങ്ങൾക്ക് എന്തെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാനും ആഗ്രഹമുണ്ട്. ശ്രമിച്ചുകൊണ്ടിരിക്കുക. ഭാഗ്യശാലികൾ ഒരു ദിവസം വിജയിക്കും- രാജേഷ് മുള്ളങ്കിൽ വെള്ളിലപ്പുള്ളിത്തൊടി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Abu Dhabi draw Big Ticket Malayali wins Dh25 million prize
    Latest News
    ബീമാപ്പള്ളി റഷീദ് പൊതുപ്രവർത്തനം ജീവിത തപസ്സ്യയാക്കിയ നേതാവ്- ദുബൈ കെഎംസിസി
    04/09/2026
    കപ്പലുകള്‍ ആക്രമിക്കുന്നത് നിര്‍ത്താതെ ഇറാനുമായി ചര്‍ച്ച നടത്തില്ലെന്ന് വാന്‍സ്
    04/09/2026
    ലക്ഷ്വറി വാച്ച് കവരാന്‍ ശ്രമം: ലണ്ടനില്‍ സൗദി ടൂറിസ്റ്റിന് മോഷ്ടാവിന്റെ കുത്തേറ്റു
    04/09/2026
    യമനിൽ വീണ്ടും ഹൂത്തികളുടെ കനത്ത ആക്രമണം; 100ലധികം പേർ കൊല്ലപ്പെട്ടു
    04/09/2026
    യൂസഫ് ഖറദാവിയുടെ മകന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മാപ്പ് നല്‍കി
    04/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version