അബൂദാബി– അടുത്ത മൂന്നു വർഷത്തിനുള്ളിൽ തങ്ങളുടെ എല്ലാ വിമാനങ്ങളിലും 100 മെഗാബൈറ്റിലധികം വൈ-ഫൈ സേവനം നൽകാൻ ഇത്തിഹാദ് എയർവേയ്സ് ലക്ഷ്യമിടുന്നുവെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻ്റോണാൽഡോ നെവസ് അറിയിച്ചു.
കൂടാതെ ക്രിപ്‌റ്റോ പേയ്‌മെന്റ് സൊല്യൂഷനുകൾ അവതരിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുമായുള്ള ഒരു വെർച്വൽ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.
യു എ ഇയുടെ ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് 2025 ലെ ആദ്യ പകുതിയിൽ റെക്കോർഡ് ലാഭവും യാത്രക്കാരുടെ എണ്ണവും വർദ്ധിപ്പിച്ച് കൊണ്ട് അർദ്ധ വാർഷിക പ്രകടനത്തിലെ എക്കാലത്തേയു മികച്ച പ്രകടനമാണ് കാഴ്ച വച്ചത്.
2025 ജനുവരി-ജൂൺ കാലയളവിൽ നികുതിക്ക് ശേഷമുള്ള ലാഭം 1.1 ബില്യൺ ദിർഹത്തിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 32 ശതമാനമാണ് വർധനവുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group