ഷാർജ: ലോകത്തിലെ ഏറ്റവും വലിയ ആനവിഭാഗമായ ആഫ്രിക്കൻ സാവന്ന ആനയുടെ ജനനത്തിന് സാക്ഷ്യം വഹിച്ച് ഷാർജ സഫാരി പാർക്ക്. “താർത്തൂത്ത് “എന്ന കാട്ടുചെടിയുടെ പേരാണ്ആനക്കുട്ടിക്ക് നൽകിയിരിക്കുന്നതെന്ന് ഷാർജ പരിസ്ഥിതി സുരക്ഷാവകുപ്പ് അറിയിച്ചു.
ഇത് രണ്ടാംതവണയാണ് സഫാരി പാർക്ക് ആഫ്രിക്കൻ ആനക്കുട്ടിയുടെ ജനനത്തിന് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ വർഷമാണ് ആദ്യ ആഫ്രിക്കൻ സാവന്ന ആനക്കുട്ടി ജനിച്ചത്. “സംര “എന്നായിരുന്നു ഇതിന് പേരിട്ടത്.
ആഫ്രിക്കയിൽനിന്നുള്ള വിവിധ ജീവിവർഗങ്ങൾ നിലവിൽ സഫാരി പാർക്കിലുണ്ട്. 50 വർഷം വരെ ആയുസ്, 22 മാസം ഗർഭകാലം, പ്രതിദിനം 150 കിലോ വരെ ഭക്ഷണം എന്നിവയാണ് ആഫ്രിആഫ്രിക്കൻ ആനകളുടെ പ്രത്യേകത.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group