അബൂദാബി – ബാല ലൈംഗിക ചൂഷണത്തിനെതിരെ എട്ടു പേരെ തടവ് ശിക്ഷക്ക് വിധിച്ച് അബൂദാബി ക്രിമിനൽ കോടതി. മൂന്ന് മുതൽ 15 വർഷം വരെ തടവ് ശിക്ഷയും ഏകദേശം 10 ലക്ഷം ദിർഹം ( ഏകദേശം 2.4 കോടി രൂപ) വരെ പിഴയടക്കാനും കോടതി വിധിച്ചു. തടവ് ശിക്ഷ കഴിഞ്ഞാൽ മൂന്ന് പേരെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വഴിയും, ഗെയിമിംഗ് അപ്പുകൾ വഴി കുട്ടികളെ പരിചയപ്പെടുകയും അവരുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വീഡിയോകളും, ഫോട്ടോകളും പരസ്പരം കൈമാറുകയും ചെയ്തതിനെല്ലാം തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
ഇവരുടെ അടുക്കൽ നിന്ന് മൊബൈൽ ഫോണുകളും, ലാപ്ടോപ്പ് പോലെയുള്ള മറ്റു ഇലക്ട്രിക് ഉപകരണങ്ങളും പിടിച്ചെടുത്തു.
ഇവർക്ക് ഇന്റർനെറ്റുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്താനും, ഇവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അക്കൗണ്ടുകൾ നിരോധിക്കാനും കോടതി വിധിയിൽ പ്രസ്താവിച്ചു .
അബൂദാബി പബ്ലിക് പ്രോസിക്യൂഷൻ രക്ഷിതാക്കളോട് കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്ന് കുട്ടികൾക്ക് രക്ഷിതാക്കൾ പഠിപ്പിച്ചു കൊടുക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.