ദമാം: കിഴക്കൻ പ്രവിശ്യയിലെ ജുബൈലിനു സമീപം അറേബ്യൻ ഉൾക്കടലിൽ ഭൂകമ്പം. ജുബൈലിൽ നിന്ന് 66 കിലോമീറ്റർ കിഴക്കായി അറേബ്യൻ ഉൾക്കടലിൽ ഇന്നലെ വൈകീട്ട് ആണ് റിക്ടർ സ്‌കെയിലിൽ 4.36 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതെന്ന് സൗദി ജിയോളജിക്കൽ സർവേ അറിയിച്ചു.
മിതമായ ഭൂകമ്പത്തിലും ശക്തി കുറഞ്ഞ ഭൂകമ്പമാണ് ഉണ്ടായത്. സൗദി അതിർത്തികളെ ഇത് ബാധിച്ചിട്ടില്ല. സ്ഥിതി സുരക്ഷിതമാണെന്നും സൗദി ജിയോളജിക്കൽ സർവേ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group