റിയാദ്– സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെ ഭൂചലനമുണ്ടായതായി സൗദി ജിയോളജിക്കല്‍ സര്‍വേ.
നാഷണല്‍ സീസ്മിക് മോണിറ്ററിംഗ് നെറ്റ്‌വര്‍ക്കിന്റെ സ്‌റ്റേഷനുകളില്‍ പുലര്‍ച്ചെ 1 :11 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തിയത്. ഹറദിന്റെ കിഴക്ക് ഒമ്പത് കിലോമീറ്റര്‍ ദൂരപരിധിയിലാണ് പ്രഭവ കേന്ദ്രം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



