അജ്മാൻ– ഇലക്ട്രിക് സ്കൂട്ടറുകൾ പൊതുവഴികളിൽ ഉപയോഗിക്കുന്നത് നിരോധിച്ച് അജ്മാൻ പോലീസ്. റോഡ് സുരക്ഷയുടെ ഭാഗമായാണിതെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസം ഇ-സ്കൂട്ടർ, ടു വീലർ യാത്രികർ നിയമങ്ങൾ പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുവഴികളിൽ ഇലക്ട്രിക് സ്കൂട്ടറുകളും, സൈക്കിളുകളും ഉപയോഗിക്കുമ്പോൾ കർശന നിയമങ്ങൾ പാലിക്കാൻ നിർദേശം നൽകിയിരുന്നു. തുടർന്നും
ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവരിൽ കൂടുതലായി നിയമലംഘനങ്ങളും, പരാതികളും കൂടിയതിനെ തുടർന്നാണ് അധികൃതർ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിക്കാൻ തീരുമാനിച്ചത്. ഉത്തരവിനോടൊപ്പം പുറത്തിറക്കിയ വീഡിയോകളിൽ ഇത് കാണിക്കുകയും ചെയ്യുന്നുണ്ട്. കുറച്ചു കാലമായി യു.എ.ഇയിൽ ഇരു ചക്രവാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കർശനമാക്കി വരികയാണ്. സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതിരിക്കുക, വൺവേകളിൽ തെറ്റായ ദിശയിലൂടെ പോവുക, എക്സിറ്റിലൂടെ റോഡിലേക്ക് പ്രവേശിക്കുക, നടപ്പാതയിലൂടെ വാഹനം ഓടിക്കുക തുടങ്ങിയവർക്കെല്ലാം കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദുബൈയിൽ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA)യും ദുബൈ പൊലീസും ചേർന്ന് സൈക്കിൾ യാത്രക്കാരുടെയും ഇ-സ്കൂട്ടർ റൈഡർമാരുടെയും നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് പ്രത്യേക യൂണിറ്റ് ആരംഭിച്ചിട്ടുണ്ട്.
കുറച്ചുകാലമായി ദുബൈ ജുമൈറയിൽ വർഷങ്ങളായി താമസിക്കുന്ന ഉംസഈദ് തന്റെ അനുഭവം തുറഞ്ഞു പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.
സ്റ്റോറിലേക്ക് പോകുന്നതിനിടെ പാർക്ക് ചെയ്തിരുന്ന രണ്ട് കാറുകളുടെ ഇടയിൽ കൂടി അതിവേഗത്തിൽ വന്ന ഒരു ഇലക്ട്രിക് സ്കൂട്ടറിൽ നിന്ന് തലനാരിഴയ്ക്കായിരുന്നു അദ്ദേഹം രക്ഷപ്പെട്ടത്.