Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 26
    Breaking:
    • ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത സോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു
    • അഫ്ഗാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിക്ക് പരസ്യമായി ചാട്ടയടി നല്‍കി
    • ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ഹുസാരി ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ വ്യക്തിത്വം
    • ചൈതന്യവും പൈതൃകവും തുടിക്കുന്ന ജിദ്ദയിലെ റമദാന്‍ വിപണികള്‍
    • ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    653 സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനമായി; ഐ.ഡി കാർഡിനും ഡോക്ടറെ കാണിക്കാനും ചെയ്യേണ്ടത് ഇങ്ങനെ…

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌07/11/2024 Gulf Health Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഡിജിറ്റൽ ഹെൽത്തിലൂടെ ഓൺലൈൻ ഒ.പി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

    തിരുവനന്തപുരം: കേരളത്തിലെ 653 ആരോഗ്യ സ്ഥാപനങ്ങളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

    ഇ ഹെൽത്തിലൂടെ ഓൺലൈൻ ഒ.പി ടിക്കറ്റും പേപ്പർ രഹിത ആശുപത്രി സേവനങ്ങളും ലഭ്യമാകുന്നുവെന്നതാണ് പ്രധാന പ്രത്യേകത. ആശുപത്രിയിൽ ക്യൂ നിൽക്കാതെ നേരത്തെ തന്നെ ഒ.പി ടിക്കറ്റ് എടുക്കാനാവുന്നു എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. വീണ്ടും ചികിത്സ തേടണമെങ്കിൽ ആശുപത്രിയിൽനിന്നു തന്നെ അഡ്വാൻസ് ടോക്കൺ എടുക്കാനുള്ള സംവിധാനവും സജ്ജമാണ്. ഇതിലൂടെ കാത്തിരിപ്പ് വളരെ കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഹെൽത്ത് ഐ.ഡി ഉണ്ടാക്കുന്നത് എങ്ങനെ?

    ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കാൻ ആദ്യമായി തിരിച്ചറിയിൽ നമ്പർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ കയറി രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്പർ നല്കുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്പരിൽ ഒ.ടി.പി വരും. ഈ ഒ.ടി.പി നൽകുമ്പോൾ ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പർ ലഭ്യമാകും. ഇത് പോർട്ടൽ വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
    ആദ്യതവണ ലോഗിൻ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഈ തിരിച്ചറിയൽ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ആശുപത്രികളിലേക്കുള്ള നിശ്ചിത തിയ്യതിയിലും സമയത്തുമുള്ള അപ്പോയ്‌മെന്റ് എടുക്കാനാവും.

    എങ്ങനെയാണ് അപ്പോയ്‌മെന്റെടുക്കുക?

    ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്പരും പാസ്‌വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻചെയ്ത ശേഷം ന്യൂ അപ്പോയ്‌മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയ ശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്‌മെന്റും തെരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്‌മെന്റ് വേണ്ട തിയ്യതി തെരഞ്ഞെടുക്കുമ്പോൾ ആ ദിവസത്തിൽ ലഭ്യമായ ടോക്കണുകൾ ദൃശ്യമാകും. രോഗികൾക്ക് സൗകര്യപ്രദമായ സമയമനുസരിച്ചുള്ള ടോക്കൺ എടുക്കാവുന്നതാണ്. തുടർന്ന് ടോക്കണ് പ്രിന്റും എടുക്കാം. ടോക്കൺ വിവരങ്ങൾ എസ്.എം.എസ് ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും. പോർട്ടൽ വഴി അവരുടെ ചികിത്സാവിവരങ്ങൾ, ലാബ് റിസൾട്ട്, പ്രിസ്‌ക്രിപ്ഷൻ എന്നിവ ലഭ്യമാവും. സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ വിളിക്കാം.

    ലക്ഷ്യം മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനമെന്ന് മന്ത്രി

    653 ആരോഗ്യ സ്ഥാപനങ്ങളിൽ 428 ആശുപത്രികളിൽ ഇ ഹെൽത്ത് സംവിധാനം സജ്ജമാക്കിയത് ഈ സർക്കാരിന്റെ കാലത്താണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

    മെഡിക്കൽ കോളേജുകളിലെ 17 സ്ഥാപനങ്ങൾ കൂടാതെ 22 ജില്ല/ജനറൽ ആശുപത്രികൾ, 26 താലൂക്ക് ആശുപത്രികൾ, 36 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 487 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 10 സ്‌പെഷ്യാലിറ്റി ആശുപത്രികൾ, 2 പബ്ലിക് ഹെല്ത്ത് ലാബുകൾ, 3 മറ്റ് ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് ഇ ഹെൽത്ത് നടപ്പാക്കിയത്.

    80 താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽ കൂടി ഇ ഹെൽത്ത് സംവിധാനം വഴി ഓൺലൈൻ അപ്പോയ്‌മെന്റ് എടുക്കാനുള്ള സംവിധാനം അന്തിമ ഘട്ടത്തിലാണ്. മുഴുവൻ ആശുപത്രികളിലും ഇ ഹെൽത്ത് സംവിധാനം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

    ഇ ഹെൽത്തിലൂടെ യു.എച്ച്.ഐ.ഡി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയത് 1.93 കോടിയിലധികം പേർ

    ഇതുവരെ 1.93 കോടിയിലധികം ജനങ്ങൾ ഇ ഹെൽത്തിലൂടെ സ്ഥിര യു.എച്ച്.ഐ.ഡി രജിസ്‌ട്രേഷൻ എടുത്തു. താത്ക്കാലിക രജിസ്‌ട്രേഷനിലൂടെ 5.24 കോടിയിലധികമാണ് ചികിത്സ തേടിയത്. 11.84 ലക്ഷം പേരാണ് ഇ ഹെൽത്ത് സംവിധാനത്തിലൂടെ അഡ്മിറ്റായി ചികിത്സ തേടിയത്. 2.78 കോടിയിലധികം പ്രീ ചെക്കപ്പ്, 6.85 കോടിയിലധികം ഡയഗ്‌നോസിസ്, 4.44 കോടിയിലധികം പ്രിസ്‌ക്രിപ്ഷൻ, 1.50 കോടിയിലധികം ലാബ് പരിശോധനകൾ എന്നിവയും ഇ ഹെൽത്തിലൂടെ നടത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    e health @ kerala minister veena george
    Latest News
    ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത സോപ്പ് ശ്രദ്ധയാകര്‍ഷിക്കുന്നു
    26/02/2026
    അഫ്ഗാനില്‍ വ്യഭിചാരക്കുറ്റം ആരോപിച്ച് യുവതിക്ക് പരസ്യമായി ചാട്ടയടി നല്‍കി
    26/02/2026
    ശൈഖ് മഹ്മൂദ് ഖലീല്‍ അല്‍ഹുസാരി ദുബൈ അന്താരാഷ്ട്ര ഖുര്‍ആന്‍ വ്യക്തിത്വം
    26/02/2026
    ചൈതന്യവും പൈതൃകവും തുടിക്കുന്ന ജിദ്ദയിലെ റമദാന്‍ വിപണികള്‍
    26/02/2026
    ‘കോഴിക്കോടന്‍സ്’ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
    26/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version