ദുബായ്: തടവുകാര്‍ക്കായുള്ള നാലാമത് ഇന്റര്‍ കോണ്ടിനെന്റല്‍ ചെസ് കപ്പില്‍ ദുബായ് ടിം ചാമ്പ്യന്മാരായി. ഫൈനല്‍ റൗണ്ടില്‍ എല്‍ സാല്‍വഡോറിലെ പ്യൂണിറ്റിവ്, കറക്ഷണല്‍ എസ്റ്റാബ്ലിഷ്മെന്റ്‌സിലെ പുരുഷ തടവുകാരുടെ ടീമിനെ പരാജയപ്പെടുത്തിയാണ് ദുബായ് ടീമിലെ ചെസ് കളിക്കാര്‍ ജേതാക്കളായത്. ചിക്കാഗോയിലെ കുക്ക് കൗണ്ടി ഓഫിസിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച അന്താരാഷ്ട്ര ചെസ് ടൂര്‍ണമെന്റില്‍ 51 രാജ്യങ്ങളില്‍ നിന്നുള്ള 115 ചെസ് സ്‌ക്വാഡുകള്‍ പങ്കെടുത്തു. വിജയികളായ ദുബായ് ടീമിനെ ഇന്റര്‍നാഷണല്‍ ചെസ് ഫെഡറേഷന്‍ (ഫിഡെ) സോഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആന്‍ഡ്രെ വോഗ്റ്റ്‌ലിന്‍ ആദരിച്ചു. തടവുകാരുടെ വിദ്യാഭ്യാസ പരിശീലന വകുപ്പിന്റെ മേധാവി ലഫ്. കേണല്‍ മുഹമ്മദ് അബ്ദുല്ല അല്‍ ഉബൈദ്ലിയും സന്നിഹിതനായിരുന്നു.
വിവിധ കായിക ടൂര്‍ണമെന്റുകളിലും ബൗദ്ധിക ഗെയിമുകളിലും പ്രാദേശിക, മേഖലാ, അന്തര്‍ദേശീയ വിദ്യാഭ്യാസ പരിപാടികളിലും തടവുകാരെ ഉള്‍പ്പെടുത്തുന്നതിനുള്ള ദുബായ് പൊലിസിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തു പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group