ദുബൈ– ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ മാളത്തൺ സംരംഭത്തിന് ഗിന്നസ് ലോക റെക്കോഡ്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഒരു മാൾ റൺ പരിപാടി എന്ന നിലയിലാണ് റെക്കോർഡ് നേട്ടം. പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ചാണ് ഈ സംരംഭത്തിന് തുടക്കമായത്.
ആഗസ്റ്റ് മാസത്തിൽ രാവിലെ 7 മുതൽ 10 വരെയാണ് മാളുകളിൽ വ്യായാമത്തിന് സൗകര്യമൊരുക്കിയത്. കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.


മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ് മാൾ ജീവനക്കാർഎന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യംവെച്ചാണ് പദ്ധതി നടപ്പിലാക്കിയത്.
ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെൻറർ ദേര, സിറ്റി സെൻറർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ, ദ സപ്രിങ്സ് സൂഖ്, ദുബൈ ഫെസ്റ്റിവൽ സിറ്റി,ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിലാണ് മാളത്തൻ നടന്നത്.