ദുബൈ– മിഡിൽ ഈസ്റ്റിൽ സംജാതമായ പ്രയാസത്തിലും ദുബൈ കെഎംസിസി തൃശൂർ ജില്ലാ പ്രവർത്തകർ ഇഫ്താർ വിതരണ രംഗത്ത്. ദുബൈ കെഎംസിസി ദിവസേന 4500 പേരെ പങ്കെടുപ്പിച്ചു നടത്തുന്ന ഇഫ്താർ വിരുന്നിൽ ജില്ലയിൽ നിന്നുള്ള ഉള്ള ഒരു ഡസൺ വളന്റിയർമാർ സജീവമായി സേവനരംഗത്തുണ്ട്. അതുപോലെ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഇഫ്താർ കിറ്റ് വിതരണത്തിൽ 25 ഓളം പേർ പങ്കെടുക്കുന്നു. ദുബൈ ക്രവ് അകൗണ്ടൻസി ഏജൻസി സഹായത്തോടെ ഷാർജ സജ ലേബർ ക്യാമ്പിൽ ആയിരത്തിഞ്ഞൂറോളം പേർക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ഇൻചാർജ് അഷ്റഫ് കൊടുങ്ങല്ലൂർ, ട്രഷറർ ബഷീർ വരവൂർ, ഭാരവാഹികളായ ആർ വി എം മുസ്തഫ, മുഹമ്മദ് അക്ബർ ഹനീഫ് തളിക്കുളം, നൗഫൽ പുത്തൻ പുരക്കൽ, സംസ്ഥാന പ്രവർത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട്, മണ്ഡലം ഭാരവാഹികളും വളണ്ടിയർ മാരുമായ ഷകീർ കുന്നിക്കൽ, ഷഹീർ ചെറുതുരുത്തി, ഹംസുപ, അലി വെള്ളറക്കാട്, വി. എം അക്ബർ, റഫീഖ്, ലത്തീഫ്, ആസിഫ് വാണിയംപറ, മുബഷിർ,അസ്ഹർ, ജംഷീദ്, ഒ കെ അലികുട്ടി, അനസ് നാട്ടിക തുടങ്ങിയവർ നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



