ദുബൈ: യു.എ.ഇയില്‍ പുതുതായി നിലവില്‍ വന്ന ഇ ഇന്‍വോയിസിംഗ് സംവിധാനത്തെക്കുറിച്ച് സാധാരണക്കാരായ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും കൃത്യമായ ധാരണ നല്‍കുന്നതിനായി ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി സൗജന്യ ഇ ഇന്‍വോയിസിംഗ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ടാലി സോല്യൂഷന്‍സ്, മാട്രിക്‌സ് ടെക്‌നോളജീസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.
ഇ ഇന്‍വോയിസിംഗ് സംവിധാനത്തെക്കുറിച്ച് വ്യാപാരികളും സംരംഭകരും നേരത്തെ തന്നെ വ്യക്തമായ ധാരണ നേടുകയും അതിനനുസരിച്ച് തങ്ങളുടെ ബിസിനസ് സംവിധാനങ്ങള്‍ ക്രമീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് വര്‍ക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി പറഞ്ഞു. പുതിയ സംവിധാനവുമായി ബന്ധപ്പെട്ട സംശയങ്ങളും ആശങ്കകളും ദൂരീകരിക്കുന്നതിനും പ്രായോഗികമായി അത് എങ്ങനെ നടപ്പാക്കാമെന്ന് മനസ്സിലാക്കുന്നതിനും ഇത്തരം ബോധവല്‍ക്കരണ പരിപാടികള്‍ ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ദുബൈ കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബൈ കെ.എം.സി.സി നേതാക്കളായ ഹംസ തോട്ടി, അഫ്‌സല്‍ മെട്ടമ്മല്‍, അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സലാം തട്ടാനിച്ചേരി,, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ആസിഫ് ഹൊസങ്കടി, സി.എ. ബഷീര്‍ പള്ളിക്കര സിദ്ധീഖ് ചൗക്കി എന്നിവര്‍ സംസാരിച്ചു.
വര്‍ക്ക്‌ഷോപ്പില്‍ ഇഇന്‍വോയിസിംഗുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആരിഫ് മാട്രിക്‌സ്, അബ്ദുള്ള മാട്രിക്‌സ് എന്നിവരും ടാലി ടീം അംഗങ്ങളായ അഭിമന്യു, പ്രവീണ്‍, അതുല്‍, റാം എന്നിവരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ആക്ടിംഗ് ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബായാര്‍ സ്വാഗതവും സെക്രട്ടറി പി.ഡി. നൂറുദ്ധീന്‍ നന്ദിയും പറഞ്ഞു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







