ദുബൈ– ‘പോറ്റിയേ കേറ്റിയേ’ പാരഡി ഗാനം എഴുതിയ പ്രവാസി ജി.പി. കുഞ്ഞബ്ദുല്ലയ്ക്ക് ദുബൈ ഇൻകാസ് സ്വീകരണം നൽകി. പാട്ടിലൂടെയും നാടകങ്ങളിലൂടെയും പാർട്ടിയെ വളർത്തിയവർ പാരഡിയെ പോലും ഭയപ്പെടുന്നത് സിപിഎമ്മിന്റെ ജീർണ്ണതയാണെന്നും പാട്ടിനെതിരെ കേസെടുക്കാൻ തീരുമാനിച്ചത് വിരോധാഭാസമാണെന്നും ജി.പി. കുഞ്ഞബ്ദുല്ല പറഞ്ഞു. പ്രസിഡൻ്റ് റഫീഖ് മട്ടന്നൂർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷൈജു അമ്മാനപാറ, ദേശീയ കമ്മിറ്റി കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ.നാസർ, ഭാരവാഹികളായ പ്രജീഷ് ബാലുശ്ശേരി, ഇഖ്ബാൽ ചെക്യാട്, ഷംസീർ നാദാപുരം, ജിൻസി മാത്യു, ജിജോ നെയ്യശ്ശേരി എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



