ദുബൈ – വിപുലമായ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി അഞ്ച് മാസം അടച്ചിട്ട ദുബൈ ഫൗണ്ടന്‍ ഒക്ടോബര്‍ ഒന്നിന് വീണ്ടും തുറക്കും. നഗരത്തിലെ ഏറ്റവും പ്രശസ്തമായ ആകര്‍ഷണങ്ങളിലൊന്നാണ് ദുബൈ ഫൗണ്ടന്‍.
ഇതിനു പിന്നിലെ ഡെവലപ്പറായ ഇഅ്മാര്‍, പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുക, നൃത്തസംവിധാനങ്ങളുടെ പ്രകടനങ്ങള്‍ മെച്ചപ്പെടുത്തുക, ശബ്ദ, ലൈറ്റിംഗ് സംവിധാനങ്ങള്‍ നവീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മെയ് മാസത്തില്‍ ഫൗണ്ടന്‍ താല്‍ക്കാലികമായി അടച്ചത്. ഡൗണ്‍ടൗണ്‍ ദുബൈയിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ജലധാര തുടക്കം മുതല്‍ ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. വെള്ളം, സംഗീതം, വെളിച്ചം എന്നിവയുടെ സമന്വയിപ്പിച്ച പ്രദര്‍ശനങ്ങളാല്‍ ജനക്കൂട്ടത്തെ അമ്പരപ്പിക്കുകയും ചെയ്യുന്നുണ്ട്.
ആഘോഷത്തിന്റെയും കലയുടെയും കേന്ദ്രബിന്ദുവായി മാത്രമല്ല, ദുബൈയിയുടെ സാംസ്‌കാരിക ഊര്‍ജസ്വലതയുടെ ആഗോള പ്രതീകമായും ഇത് മാറിയിരിക്കുന്നു. വിസ്മയകരമായ ഷോകള്‍ കാഴ്ചക്കാർക്ക് സമ്മാനിക്കാനാണ് ജലധാര നവീകരിക്കുന്നത്. യു.എ.ഇ നിവാസികളെ മാത്രമല്ല ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നും എത്തുന്ന വിനോദസഞ്ചാരികൾക്കും മികച്ച അനുഭവം സമ്മാനിക്കാൻ ദുബൈ ഫൗണ്ടന്‍ സാധിക്കുന്നുണ്ട്.