ജിദ്ദ: സൗദിയിൽ ടാക്‌സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ടാക്‌സി ഡ്രൈവർമാർക്കും അടുത്ത മാസാദ്യം മുതൽ ഡ്രൈവർ കാർഡ് നിർബന്ധമാക്കാൻ തീരുമാനം.
ടാക്‌സി ഡ്രൈവർമാരായി ജോലി ചെയ്യാനുള്ള യോഗ്യത തെളിയിക്കുന്ന ഡ്രൈവർ കാർഡ് ഡ്രൈവർമാർ നേടണമെന്ന് ടാക്‌സി, റെന്റ് എ കാർ, ഓൺലൈൻ ടാക്‌സി എന്നിവയുടെ പ്രവർത്തനം ക്രമീകരിക്കുന്ന നിയമാവലി വ്യവസ്ഥ ചെയ്യുന്നു.
നിശ്ചയിച്ച സമയപരിധിക്കുള്ളിൽ എല്ലാ ലൈസൻസുള്ള സ്ഥാപനങ്ങളും ഈ വ്യവസ്ഥ പാലിക്കൽ നിർബന്ധമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു. കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസും ഡ്രൈവർ കാർഡും നേടാതെ ഒരു ഡ്രൈവർക്കും ഈ മേഖലയിൽ ജോലി ചെയ്യാൻ അനുവാദമില്ലെന്നും നിയമാവലി വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group