അബുദാബി– പതിനാലാമത് കെ എസ് സി ഭരത് മുരളി നാടകോത്സവത്തിന് അബുദാബിയിൽ തുടക്കം. കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് മനോജ് ടി കെ അധ്യക്ഷനായ ചടങ്ങിൽ വിധികർത്താക്കളായ സജിത മഠത്തിൽ, രമേഷ് വർമ്മ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് ഔപചാരിക ഉദ്‌ഘാടനം നിർവഹിച്ചു.
സെന്റർ ട്രഷറർ അനീഷ് ശ്രീദേവി ഭരത് മുരളിയെ അനുസ്മരിച്ച് സംസാരിച്ചു. വിധികർത്താക്കളായ സജിത മഠത്തിൽ, രമേശ് വർമ്മ എന്നിവരെ കല വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി സ്മിത ധനേഷ് സദസ്സിന് പരിചയപ്പെടുത്തി. ലോക കേരള സഭ അംഗങ്ങളായ അഡ്വക്കേറ്റ് അൻസാരി സൈനുദീൻ, എ കെ ബീരാൻകുട്ടി, പവർ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ രാജൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.കെ എസ് സി മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സന്നിഹിതരായിരുന്നു.ചടങ്ങിന് ജനറൽ സെക്രട്ടറി സജീഷ് നായർ സ്വാഗതവും കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസ്സൈൻ നന്ദിയും പറഞ്ഞു.
മാസ്റ്റർ മീഡിയ ദുബൈ അവതരിപ്പിച്ച ഷൈജു അന്തിക്കാട് സംവിധാനം നിർവഹിച്ച “ആട്ടം” എന്ന നാടകം അരങ്ങേറി. ജനുവരി 25 ന് വിധി പ്രഖ്യാപനവും സമ്മാന ദാനവും നടക്കുന്ന നാടകോത്സവത്തിൽ 11 നാടകങ്ങളാണ് അരങ്ങേറുന്നത്.



