Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 19
    Breaking:
    • ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    • ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    • റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    • മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    • റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇറാൻ തുറമുഖ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/04/2025 Gulf Kerala Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ: ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെയ്‌നർ തുറമുഖമായ, ബന്ദർ അബ്ബാസിലെ ഷാഹിദ് റജാഈ തുറമുഖത്തുണ്ടായ വൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 70 ആയി ഉയർന്നു. 1,200-ലധികം പേർക്ക് പരുക്കേറ്റതായി സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. അഗ്‌നിശമന സൈനികർ നടത്തിയ തീവ്രശ്രമങ്ങളിലൂടെ 48 മണിക്കൂറിനു ശേഷം അഗ്‌നിബാധ നിയന്ത്രണവിധേയമായതായി ഇറാൻ ഉദ്യോഗസ്ഥർ പറഞ്ഞു. ഇറാനിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കേന്ദ്രമായ ഷാഹിദ് റജാഈ തുറമുഖത്തിൽ ശനിയാഴ്ചയാണ് ഉഗ്രസ്‌ഫോടനം നടന്നത്. കാറ്റും കണ്ടെയ്‌നറുകളിൽ സൂക്ഷിച്ച തീപ്പിടിക്കുന്ന വസ്തുക്കളും കാരണം ഇടക്കിടെ ആളിപ്പടരുന്ന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ചില വസ്തുക്കൾ പ്രദേശത്ത് വിഷാംശം പുറത്തുവിടുന്നുണ്ടെന്നും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

    വലിയ തീ നിയന്ത്രണവിധേയമാക്കിയ ശേഷം സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് തുറമുഖം സ്ഥിതി ചെയ്യുന്ന ഹോർമോസ്ഗാൻ പ്രവിശ്യയുടെ ഗവർണറെ ഉദ്ധരിച്ച് ഇറാൻ സ്റ്റേറ്റ് മീഡിയ പറഞ്ഞു. തുറമുഖത്തെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാൻ രണ്ടാഴ്ച വരെ എടുത്തേക്കാമെന്ന് സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷാഹിദ് റജാഈ തുറമുഖത്തെ തീപിടുത്തം നേരിടാനുള്ള ദേശീയ പ്രവർത്തനങ്ങൾ അവസാനിച്ചതായും തീയണക്കൽ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറിയതായും ഇറാൻ ആഭ്യന്തര മന്ത്രി ഇസ്‌കന്ദർ മോമെനി പറഞ്ഞു. സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട വീഴ്ചകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റക്കാരായ ചില വ്യക്തികളെ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയിട്ടുണ്ട്. അശ്രദ്ധയും സുരക്ഷാ നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതുമാണ് സ്‌ഫോടനത്തിന് കാരണം. ചില കുറ്റവാളികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുരക്ഷാ, സിവിൽ ഡിഫൻസ് നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടത് അടക്കം അശ്രദ്ധ ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

    സിവിൽ ഡിഫൻസ്, സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിൽ പോരായ്മകൾ കണ്ടെത്തിയതായി അന്വേഷണ കമ്മിറ്റി പുറത്തുവിട്ട പ്രാഥമിക റിപ്പോർട്ട് വ്യക്തമാക്കി. സ്‌ഫോടനത്തിലും അഗ്‌നിബാധയിലും 22-ഓളം പേരെ കാണാതായതായും 22 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഹോർമോസ്ഗാൻ ഗവർണറെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി പറഞ്ഞു. സംഭവത്തിലെ അശ്രദ്ധയും ഉദ്ദേശ്യവും കണ്ടെത്താൻ ഇറാൻ പരമോന്നത ആത്മീയ നേതാവ് ആയത്തുള്ള അലി ഖാംനഇ അന്വേഷണത്തിന് ഉത്തരവിട്ടു. ഇത് അധികാരികൾ അട്ടിമറി സാധ്യത തള്ളിക്കളയുന്നില്ല എന്നതിന്റെ സൂചനയാണ്.

    ഒമാനിൽ ഇറാൻ അമേരിക്കയുമായി മൂന്നാം റൗണ്ട് ആണവ ചർച്ചകൾ ആരംഭിച്ച സമയത്താണ് തുറമുഖത്ത് സ്‌ഫോടനമുണ്ടായത്. എന്നാൽ രണ്ട് സംഭവങ്ങളും തമ്മിലുള്ള ബന്ധത്തിന് സൂചനകളൊന്നുമില്ല. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ വലിയ സൈബർ ആക്രമണം സ്‌ഫോടനത്തിന് ഒരു ദിവസത്തിനുശേഷം പ്രതിരോധിച്ചതായി ഇറാൻ ഇൻഫ്രാസ്ട്രക്ചർ കമ്മ്യൂണിക്കേഷൻസ് കമ്പനി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ കമ്പനി നൽകിയില്ല.

    കണ്ടെയ്‌നറുകളിൽ രാസവസ്തുക്കൾ മോശം രീതിയിൽ സൂക്ഷിച്ചതാണ് സ്‌ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നു. തുറമുഖത്തെ സുരക്ഷാ അപകട സാധ്യതകളെ കുറിച്ച് മുമ്പ് മുന്നറിയിപ്പുകളുണ്ടായിരുന്നുവെന്ന് ക്രൈസിസ് മാനേജ്‌മെന്റ് ഓർഗനൈസേഷൻ വക്താവ് ശനിയാഴ്ച പറഞ്ഞു. മിസൈലുകളിൽ ഉപയോഗിക്കുന്ന ഖര ഇന്ധനം തെറ്റായി കൈകാര്യം ചെയ്തതിന് സ്‌ഫോടനവുമായി ബന്ധമുണ്ടാകാമെന്ന അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ ഞായറാഴ്ച ഇറാൻ പ്രതിരോധ മന്ത്രാലയം തള്ളിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    70 death Iran port explosion
    Latest News
    ബീജിംഗ് ഉടമ്പടി അവസരം ഇറാന്‍ പാഴാക്കിയതായി സൗദി അറേബ്യ
    19/03/2026
    ഇറാനിലുള്ള വിശ്വാസം തകര്‍ന്നു; അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റി – സൗദി വിദേശ മന്ത്രി
    19/03/2026
    റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
    19/03/2026
    മിസൈൽ ആക്രമണം, റാസ് ലഫാനിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായി ഖത്തർ എനർജി സ്ഥിരീകരിച്ചു
    19/03/2026
    റിയാദ് നഗരത്തിൽ ബാലിസ്റ്റിക് മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പ്രവാസികൾക്ക് പരിക്ക്
    19/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.