ജിദ്ദ – ദക്ഷിണ ജിദ്ദയിലെ അല്‍ഖുംറ ഡിസ്ട്രിക്ടില്‍ ട്രെയിലറില്‍ കണ്ടെയ്‌നറില്‍ കൊണ്ടുപോവുകയായിരുന്ന മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ കടുത്ത ചൂട് മൂലം പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി.
സ്‌ഫോടനത്തെ തുടര്‍ന്ന് ട്രക്കില്‍ നിന്ന് തീയും കട്ടിയുള്ള പുകയും ഉയര്‍ന്നു. കണ്ടെയ്‌നറില്‍ സൂക്ഷിച്ചിരുന്ന ആയിരക്കണക്കിന് മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍ തുരുതുരാ പൊട്ടിത്തെറിച്ചു. തീ പടരുമെന്ന ഭയം കാരണം, ദുരന്തം ഒഴിവാക്കാന്‍ ഡ്രൈവര്‍ ട്രക്ക് സംഭവസ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചു.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ട്രക്കില്‍ വലിയ അളവില്‍ മൊബൈല്‍ ഫോണ്‍ ബാറ്ററികളുണ്ടായിരുന്നെന്നും ഉയര്‍ന്ന താപനില കാരണം അവ പൊട്ടിത്തെറിച്ച് തീ പടര്‍ന്നുപിടിക്കുകയായിരുന്നെന്നുമാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group