കുവൈത്ത് സിറ്റി – കുവൈത്തിൽ നിര്‍മാണത്തിലുള്ള കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്ന് വീണ് നിര്‍മാണ തൊഴിലാളി മരിച്ചു. കുവൈത്തിലെ ബനീദ് അല്‍ഖാര്‍ ഏരിയയിലാണ് സംഭവം. അപകടത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥരും ആംബുലന്‍സ് സംഘങ്ങളും സ്ഥലത്തെത്തി പരിശോധന നടത്തി. ജോലിക്കിടെ അറബ് വംശജനായ തൊഴിലാളി ഒമ്പതാം നിലയില്‍ നിന്ന് വീഴുകയായിരുന്നെന്നും തല്‍ക്ഷണം മരണം സംഭവിച്ചതായും അവർ വ്യക്തമാക്കി. പരിശോധനക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാന്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടറെ അധികൃതര്‍ വിളിപ്പിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group