Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    • ഹരിയാനയിൽ പള്ളിക്ക് തീയിട്ടു; ആക്രമണം നടന്നത് വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോൾ​
    • ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍
    • വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    • ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    യു.എ.ഇ പ്രസ്താവന നിരാകരിച്ച് സഖ്യസേന

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്31/12/2025 Gulf Saudi Arabia UAE 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അല്‍മുകല്ല തുറമഖം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – യെമനിലെ പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇ വിദേശ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സഖ്യസേന നിരാകരിച്ചു. യു.എ.ഇ പ്രസ്താവനയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയല്ല. സ്ഥാപിത നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമായും, നിയമാനുസൃത യെമന്‍ സര്‍ക്കാരില്‍ നിന്നോ സഖ്യസേനയില്‍ നിന്നോ ആവശ്യമായ അനുമതികള്‍ നേടാതെയും അല്‍മുകല്ല തുറമുഖത്തേക്ക് രണ്ട് കപ്പലുകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമ ലംഘനങ്ങളുണ്ടായതായി സഖ്യസേനാ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി വ്യക്തമാക്കി. രണ്ട് കപ്പലുകളും യെമന്‍ പ്രദേശിക ജലാശയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് അവയുടെ ട്രാക്കിംഗ്, തിരിച്ചറിയല്‍ ഉപകരണങ്ങള്‍ ഓഫ് ചെയ്തിരുന്നു. ഇത് ഇത്തരം സന്ദര്‍ഭങ്ങളില്‍ ബാധകമായ സമുദ്ര നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും വ്യക്തമായ ലംഘനമാണ് യുഎഇ ചെയ്തതെന്നും തുര്‍ക്കി അല്‍മാലികി പറഞ്ഞു.

    തുറമുഖം അടച്ചുപൂട്ടുകയും എല്ലാ പ്രാദേശിക തൊഴിലാളികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും ചെയ്ത ശേഷമാണ് അല്‍മുക്കല്ല തുറമുഖത്തേക്ക് രണ്ട് കപ്പലുകളും പ്രവേശിച്ചത്. ആയുധങ്ങളും വെടിക്കോപ്പുകളും നിറച്ച കണ്ടെയ്നറുകളും 80 ലധികം സൈനിക വാഹനങ്ങളും രണ്ട് കപ്പലുകളിലുമുണ്ടായിരുന്നു. കപ്പലുകള്‍ തുറമുഖത്തെത്തിയതും ചരക്ക് ലോഡ് ഇറക്കിയതും രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ സംഘര്‍ഷ മേഖലകളിലേക്ക് എത്തുന്നത് ഒഴിവാക്കാന്‍ ഈ സൈനിക സഹായം അല്‍മുകല്ല തുറമുഖം വിട്ടുപോകുന്നത് തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് യു.എ.ഇയിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എന്നാല്‍, സൗദി പക്ഷത്തെ അറിയിക്കാതെ യു.എ.ഇ അധികൃതര്‍ സൈനിക വാഹനങ്ങളും ആയുധങ്ങളും വെടിക്കോപ്പുകളും അടങ്ങിയ കണ്ടെയ്നറുകളും അല്‍റയ്യാന്‍ സൈനിക താവളത്തിലേക്ക് മാറ്റി. അവിടെ പരിമിതമായ എണ്ണം യു.എ.ഇ ഉദ്യോഗസ്ഥരും സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട സേനയും നിലയുറപ്പിച്ചിട്ടുണ്ട്. ഇത് അസ്വീകാര്യമായ നിലക്കുള്ള സംഘര്‍ഷം മൂര്‍ഛിപ്പിക്കലാണെന്നും സഖ്യസേനാ തത്വങ്ങളുടെ ലംഘനമാണെന്നും സഖ്യസേനാ നേതൃത്വം കണക്കാക്കി.
    സംഘര്‍ഷത്തിന് ഇന്ധനമാകുന്ന ഇത്തരം നടപടികളുടെ അസ്വീകാര്യതയെ കുറിച്ച് യു.എ.ഇയെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ തുറമുഖത്ത് തിരികെ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം വാഹനങ്ങള്‍ തുറമുഖത്ത് തിരികെ എത്തിച്ചെങ്കിലും ആയുധങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ അല്‍റയ്യാന്‍ സൈനിക താവളത്തില്‍ തന്നെ നിലനിര്‍ത്തി.
    ഹദ്‌റമൗത്ത് താഴ്വരയിലെയും മരുഭൂമിയിലെയും നിരവധി സ്ഥലങ്ങളിലേക്ക് ഈ കണ്ടെയ്നറുകള്‍ നീക്കം ചെയ്യാനും വിതരണം ചെയ്യാനും ഉദ്ദേശിക്കുന്നതായി സൂചിപ്പിക്കുന്ന സ്ഥിരീകരിച്ച വിവരങ്ങള്‍ സഖ്യസേനക്ക് ലഭിച്ചു. ഇത് സംഘര്‍ഷത്തിന്റെയും പിരിമുറുക്കത്തിന്റെയും വേഗത വര്‍ധിപ്പിക്കും. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ പരിമിതമായ സൈനിക നടപടി സ്വീകരിക്കാന്‍ സഖ്യസേന നിര്‍ബന്ധിതമായത്. ആളപായമോ തുറമുഖത്തെ മറ്റു പശ്ചാത്തല സൗകര്യങ്ങള്‍ക്ക് നാശനഷ്ടമോ സംഭവിക്കില്ലെന്ന് ഉറപ്പാക്കുന്ന നിലക്കാണ് ആക്രണം നടത്തിയത്. ബാക്കിയുള്ള കണ്ടെയ്നറുകള്‍ ഇപ്പോഴും അല്‍റയ്യാന്‍ വ്യോമതാവളത്തില്‍ തന്നെയാണെന്നും സഖ്യസേനാ വക്താവ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Allied Forces Saudi UAE Yemen
    Latest News
    തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    13/03/2026
    ഹരിയാനയിൽ പള്ളിക്ക് തീയിട്ടു; ആക്രമണം നടന്നത് വിശ്വാസികൾ ഉറങ്ങിക്കിടക്കുമ്പോൾ​
    13/03/2026
    ഇറാനില്‍ 32 ലക്ഷം ആളുകള്‍ പലായനം ചെയ്തതായി യു.എന്‍
    13/03/2026
    വെസ്റ്റ് ബാങ്കില്‍ മസ്ജിദിന് തീയിട്ട് ജൂതകുടിയേറ്റക്കാര്‍
    13/03/2026
    ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളെ അപലപിച്ച് യു.എന്‍ രക്ഷാ സമിതി
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version