ദോഹ– ഖത്തറിലെ ഫാർമസ്യൂട്ടിക്കൽ, ഹെൽത്ത്‌കെയർ, എഞ്ചിനിയറിംഗ് തുടങ്ങി ഒട്ടനവധി ബിസിനസ് മേഖലകളിൽ വർഷങ്ങളുടെ പ്രവർത്തിപരിചയവും വിശ്വാസ്യതയും നേടിയ കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് 25ന്റെ നിറവിൽ. സേവന പ്രതിബദ്ധതയും പുരോഗമനാത്മകമായ വളർച്ചയും അടയാളപ്പെടുത്തിയ 25 വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ചെയർമാൻ ഇ പി അബ്ദുറഹ്മാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
2000-ൽ, എല്ലാവർക്കും ഗുണമേൻമയുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ ഊന്നി കമ്മ്യൂണിറ്റി ഫാർമസിയായി ആരംഭിച്ച കെയർ ആൻഡ് ക്യൂർ ഗ്രൂപ്പ് ഇന്ന് ഖത്തർ, ഇന്ത്യ, സൗദി അറേബ്യ, ഒമാൻ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ റീട്ടെയിൽ ഫാർമസി, മെഡിക്കൽ & എഫ്ഡി എം സി ജി ഡിസ്ട്രിബ്യൂഷൻ, എഞ്ചിനീയറിംഗ് & ഇൻഫ്രാസ്ട്രക്ചർ, ട്രേഡിംഗ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള ഒരു മൾട്ടി-ഡിവിഷൻ സ്ഥാപനമായി വളർന്നിരിക്കുകയാണ്.
“25 & Beyond” എന്ന പേരിൽ നടക്കുന്ന ഈ ആഘോഷപരിപാടിയിൽ കഴിഞ്ഞ 25 വർഷത്തെ കമ്പനിയുടെ വളർച്ച, സാമൂഹ്യ സേവന പ്രതിബദ്ധത, സാമൂഹ്യ സമന്വയം എന്നിവ കൂടിയാണ് ആഘോഷിക്കപ്പെടുന്നതെന്നും അധികൃതർ വ്യക്തമാക്കി
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇതിനോടകം കെയർ എൻ ക്യൂർ ആരോഗ്യസംരക്ഷണം, ടീംവർക്കുകൾ, സമൂഹശക്തീകരണം തുടങ്ങിയ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നായുള്ള ജീവനക്കാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കലാ-കായികോത്സവങ്ങൾ, തൊഴിലിടങ്ങളിലും സമൂഹത്തിലും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച ഡിജിറ്റൽ ഹെൽത്ത് & റിവാർഡ്സ് ക്യാമ്പയിനായ വിൻ വിത്ത് വെൽനെസ്സ് തുടങ്ങിയവ ആഘോഷ പരിപാടികളുടെ ശ്രദ്ധേയമായ പരിപാടികളായിരുന്നു.
ഉപഭോക്താക്കൾക്കും ജീവനക്കാർക്കുമുള്ള ഓഫറുകളും ആനുകൂല്യങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു ഏകീകൃത അനുഭവം നൽകുന്ന റാഹ റിവാർഡ്‌സ് എന്ന പേരിൽ ലോയൽറ്റി പ്ലാറ്റ്ഫോം ആരംഭിച്ചതായി കമ്പനി പറഞ്ഞു.



