ദുബൈ – പുതിയ ഐഫോൺ മോഡൽ ആയ ഐഫോൺ 17 വാങ്ങി പെട്ടി തുറന്ന യുഎഇ പൗരൻ ഒന്ന് ഞെട്ടി. മനോഹരമായ ഫോണിന് പകരം ലഭിച്ചത് കല്ലുകൾ. അഹമ്മദ് സൈദ് എന്ന യുവാവ് അൽഐൻ നഗരത്തിലെ ഒരു മൊബൈൽ ഷോപ്പിൽ നിന്നായിരുന്നു ഫോൺ വാങ്ങിയത്. ശേഷം വീട്ടിൽ പോയി കുടുംബത്തോടൊപ്പം വളരെ സന്തോഷത്തോടെ പെട്ടി തുറന്നപ്പോഴാണ് കല്ലുകൾ കണ്ടത്.
” യഥാർത്ഥ ഫോൺ പോലെ തന്നെയാണ് തോന്നിയത്. പൂർണ്ണമായി സീൽ ചെയ്ത പാക്കിൽ ആയിരുന്നു. അതിൽ കല്ലു വന്നത് വളരെ അത്ഭുതപ്പെടുത്തി. “-അഹമ്മദ് പറഞ്ഞു.
ഉടനെ കടയുടമയുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹവും ഞെട്ടലിലായിരുന്നു. ഫോൺ വന്നത് ഔദ്യോഗിക വിതരണക്കാരിൽ നിന്നല്ലെങ്കിലും താൻ ഒരിക്കലും ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കടയുടമ വ്യക്തമാക്കി. മൊബൈൽ ഫോണിന്റെ പണവും കടയുടെ ഉടമ അഹമ്മദിന് തിരിച്ചു നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group