ജിദ്ദ– ‘ബലദ് സമ്മർ നൈറ്റ് പാർട്ടി’ എന്ന പേരിൽ ജിദ്ദ ബലദ് ഏരിയയിലെ മലയാളികൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു. ജിദ്ദയിലെ വാദി മുറൈ റിസോർട്ടിലായിരുന്നു രാത്രി പത്ത് മണി മുതൽ പുലരുന്നത് വരെ നീണ്ടുനിന്ന പരിപാടി അരങ്ങേറിയത്. പ്രഭാഷണങ്ങൾ, പരിചയം പുതുക്കൽ, സൗഹൃദ സംഭാഷണങ്ങൾ, ഹോണറിങ്, ഗാനമേള, ഗ്രൂപ്പ്ഫോട്ടോ , കാൽപന്ത്കളി, ക്രിക്കറ്റ്, വടംവലി, സ്വിമ്മിംഗ്, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികൾ കൊണ്ട് സംഗമം ശ്രദ്ധേയമായി.
കുരുന്നുകളും , ബംഗാളി, ബർമ, നേപ്പാളി സുഹൃത്തുക്കളും പരിപാടിയിൽ പങ്കെടുത്തു. നാട്ടിൽ ആയിരുന്നവർ ഓൺലൈനായി സംഗമത്തിന് ആശംസകൾ അറിയിച്ചു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കൂട്ടായ്മ രൂപീകരിച്ചത്. കോഡിനേറ്റർമാരായ മുഹമ്മദ് മള്മൂൻ, മുജീബ് മനാർ, ശുഐബ് ത്രീജി എന്നിവർ നന്ദി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



