മനാമ– ബഹ്‌റൈനിലെ തൊഴിൽ പരിശോധകർക്ക് കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവാസി തൊഴിലാളികളുമായി അവരുടെ മാതൃഭാഷയിൽ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് ഫലപ്രദമായി ആശയവിനിമയം നടത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപകരണങ്ങൾ നൽകുന്നു.
മനുഷ്യക്കടത്തിനെതിരെ പോരാടുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) സ്വീകരിച്ച പുതിയ നടപടികളുടെ ഭാഗമാണിത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സഹായിച്ച ‘മാതൃകാപരമായ ദേശീയ മോഡൽ’ ബഹ്‌റൈൻ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് ഗവൺമെന്റ് ഏജൻസിയുടെ ചീഫ് എക്സിക്യൂട്ടീവ് നിബ്‌റാസ് താലിബ് അറിയിച്ചു.
“പ്രതിരോധം, സംരക്ഷണം, നിയമനടപടി, പങ്കാളിത്തം” എന്നീ തത്വങ്ങളെ അടിസ്ഥാനമാക്കി ബഹ്‌റൈൻ ഒരു സമഗ്രമായ ദേശീയ സംവിധാനം കെട്ടിപ്പടുത്തിട്ടുണ്ട്. ഈ ശ്രമങ്ങളെ ദേശീയ നയങ്ങളിൽ ഉൾപ്പെടുത്തി സ്ഥാപനവൽക്കരിച്ചിട്ടുണ്ട്,” താലിബ് വ്യക്തമാക്കി.