മനാമ– യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (UNDP) 2025 മനുഷ്യവികസന റിപ്പോർട്ടിൽ ബഹ്‌റൈൻ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അറബ് രാജ്യങ്ങളിൽ മൂന്നാം സ്ഥാനവും ആഗോളതലത്തിൽ 38-ാം സ്ഥാനവും രാജ്യം കരസ്ഥമാക്കി. 0.899 എന്ന സ്കോറോടെ മനുഷ്യവികസന സൂചികയിൽ (HDI) ബഹ്‌റൈൻ തിളങ്ങി. ആരോഗ്യം, വിദ്യാഭ്യാസം, വരുമാനം എന്നീ പ്രധാന മേഖലകളിലെ മികവാണ് ഈ നേട്ടത്തിന് അടിസ്ഥാനം.
അറബ് രാജ്യങ്ങളിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (UAE) 0.940 സ്കോറോടെ ആഗോളതലത്തിൽ 15-ാം സ്ഥാനവും സൗദി അറേബ്യ 0.900 സ്കോറോടെ 37-ാം സ്ഥാനവും നേടി ബഹ്‌റൈനെിന്റെ മുന്നിലെത്തി.
മറ്റ് പ്രാദേശിക റാങ്കിംഗുകളിൽ ഖത്തർ അറബ് രാജ്യങ്ങളിൽ നാലാമതും (ആഗോളതലത്തിൽ 43-ാമത്, 0.886), ഒമാൻ അഞ്ചാമതും (50-ാമത്, 0.858), കുവൈത്ത് ആറാമതും (52-ാമത്, 0.852) എത്തി. ബഹ്‌റൈനിന്റെ ഈ റാങ്കിംഗ്, രാജ്യത്തിന്റെ സ്ഥിരമായ പുരോഗതിയും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നു.