മനാമ– ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് ജനാബിയ, മൽകിയ തീരങ്ങളിൽ നടത്തിയ ശുചീകരണത്തിൽ 1,400 കിലോഗ്രാം മാലിന്യങ്ങൾ ശേഖരിച്ചു.
500-ലധികം സന്നദ്ധ പ്രവർത്തകർ പങ്കെടുത്ത ക്യാമ്പെയ്ൻ, രാജ്യത്ത് നടന്ന ഏഴാമത്തെ ക്ലീൻ-അപ്പ് ദിന പരിപാടിയായിരുന്നു. വെറും രണ്ട് മണിക്കൂറുകൾക്ക് ഉള്ളിലാണ് തീരങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ സാധിച്ചു.
2018 മുതൽ പ്രവർത്തിച്ചു വരുന്ന ക്ലീൻഅപ്പ് ബഹ്‌റൈൻ ഇതുവരെ രാജ്യത്തെ വിവിധ തീരങ്ങളിൽ നിന്ന് 58,000 കിലോഗ്രാമിലധികം മാലിന്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 3,300 കിലോ മാലിന്യമാണ് ശേഖരിച്ചത്. ശേഖരിച്ച സാധാരണ മാലിന്യങ്ങൾ അസ്കറിലെ ലാൻഡ്‌ഫില്ലിലേക്ക് കൊണ്ടുപോകുകയും പ്ലാസ്റ്റിക് പ്രാദേശികമായി റീസൈക്കിൾ ചെയ്യുകയും ചെയ്യുന്നു.
പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.