മനാമ– ബഹ്റൈനിലെ വിവിധ പാർപ്പിട മേഖലകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തിയ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സി. ഐ.ഡി) പിടികൂടി. 42ഉം 44ഉം വയസ്സുള്ള ഏഷ്യൻ സ്വദേശികളായ രണ്ട് പേരാണ് പിടിയിലായത്. കെട്ടിടങ്ങളിൽ നിന്ന് ഏകദേശം 6000 ദീനാർ വിലമതിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളും ലോഹസാമഗ്രികളുമാണ് ഇവർ കവർന്നിരുന്നത്.
ഇവരുടെ അടുക്കൽ നിന്ന് മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് എവിഡൻസ് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



