മനാമ– 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ-സിഗരറ്റ് വിൽക്കുന്ന കടകൾക്കെതിരെ നടപടി കർശനമാക്കാൻ ബഹ്‌റൈൻ പാർലമെന്റ്. നിയമം ലംഘിച്ച് പ്രായപൂർത്തിയാകാത്തവർക്ക് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നവരെ തടയുന്നതിനായി 10 എംപിമാർ പൊതുചർച്ചക്ക് അപേക്ഷ സമർപ്പിച്ചു. ഇ-സിഗരറ്റ്, പുകയില ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകൾ നിരീക്ഷിക്കുന്നതിനും കുട്ടികൾക്ക് ഇവ ലഭ്യമാകുന്നത് തടയുന്നതിനുമുള്ള സർക്കാർ നയം വ്യക്തമാക്കണമെന്നാണ് എംപിമാരുടെ ആവശ്യം. സ്‌കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ ഇ-സിഗരറ്റിന്റെയും നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെയും ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പാർലമെന്റംഗങ്ങളുടെ ഈ അടിയന്തര ഇടപെടൽ. ഇത്തരം ഉൽപ്പന്നങ്ങൾ കുട്ടികളുടെ കൈകളിൽ എത്തുന്നത് തടയാൻ കർശനമായ പരിശോധനകളും നിയമനടപടികളും വേണമെന്നും എംപിമാർ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



