മനാമയിലെ രണ്ട് ഹോട്ടലുകളും റെസിഡന്‍ഷ്യല്‍ കെട്ടിടവും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം
ഇറാന്‍ ആക്രമണത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്തതിനും അതിനോട് സഹതാപം പ്രകടിപ്പിച്ചതിനും സൈനിക കേന്ദ്രങ്ങള്‍ ചിത്രീകരിച്ച് വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനും നാല് പേരെ ആന്റി-കറപ്ഷന്‍, ഇക്കണോമിക്, ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റിനു കീഴിലെ സൈബര്‍ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.




