മനാമ– ഇന്ത്യക്ക് പുറത്ത് ആദ്യത്തെ കോണ്‍ഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്റൈന്റെ മുൻ ഏരിയ പ്രസിഡന്റുമാരായ രണ്ടു പേര്‍ ഡിസംബറില്‍ നടക്കുന്ന കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു. പ്രവാസ ലോകത്തെ സംഘടനാ മികവും, ജനസേവന പരിചയവും മുൻനിര്‍ത്തിയാണ് ഇരുവരും ജനവിധി തേടുന്നത്. നബീല്‍ കുനി, സൈനുദ്ദീൻ വി.വി എന്നിവരാണ് മത്സരത്തിനുള്ളത്. പ്രവാസ ലോക ത്ത് യുവജനതയെ ഏകോപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിത്വങ്ങളായിരുന്നു നബീലും, സൈനുദ്ധീനും. ബഹ്റൈനിലെയും, നാട്ടിലെയും സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായിരുന്നു ഇരുവരും. ഐ.വൈ.സി.സിയിലൂടെ തങ്ങള്‍ നേടിയെടുത്ത സംഘടനാപാടവം ഇനി നാട്ടിലെ വികസനത്തിനായി ഉപയോഗിക്കും എന്ന ഉറപ്പാേടെയാണ് ഇരുവരും മത്സരിക്കുന്നത്. ബഹ്റൈനിലെ പ്രവാസി സമൂഹത്തിന്റെ ശബ്ദമായി സാമൂഹിക സേവന മേഖലകളിലടക്കം നിലകൊണ്ട് ഒരു പ്രസ്ഥാനത്തിന്റെ മുഖ്യ ഭാരവാഹികളായി പ്രവര്‍ത്തിച്ച ഇരുവരുടെയും മത്സരം, നാടിന്റെ വികസനത്തിനും, ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുതല്‍ക്കൂട്ടാവുമെന്ന് സംഘടന പ്രസിഡന്റ് ഷിബിൻ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



