മനാമ – ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ഫെയറിനു ഇന്ന് തുടക്കം. പൊതുജനപങ്കാളിത്തത്തിൽ ഇന്ത്യൻ സ്‌കൂളിന്റെ ചരിത്രത്തിൽ ഇതുവരെ സംഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സാംസ്‌കാരിക മേളയായിരിക്കും ഇത്തവ നടത്തുന്നത്. രണ്ട് ദിവസത്തെ പരിപാടിയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, സന്ദർശകർ എിവർ ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോജിസ്റ്റിക്‌സ്, പ്രോഗ്രാമുകൾ, സ്‌പോൺസർഷിപ്പുകൾ, അടിസ്ഥാന സൗകര്യങ്ങൾ എിവയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ സജീവ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
അധ്യാപക വിദ്യാർത്ഥി ക്ഷേമ സംരംഭങ്ങൾക്കായാണ് മേള സംഘടിപ്പിക്കുന്നത്. ഇന്ന് പ്രശസ്ത സംഗീതജ്ഞനും സംഗീതസംവിധായകനുമായ സ്റ്റീഫൻ ദേവസ്സിയും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരിയോടെ ആഘോഷങ്ങൾ ആരംഭിക്കും. കീബോർഡിലെ വൈദഗ്ധ്യത്തിനും നൂതനമായ സംഗീത സംയോജനത്തിനും പരക്കെ പ്രശംസ നേടിയ സ്റ്റീഫൻ ദേവസി, തന്റെ പ്രകടനങ്ങൾക്ക് ദേശീയവും അന്തർദേശീയവുമായ നിരവധി അംഗീകാരം നേടിയ കലാകാരനാണ്.
ജനുവരി 16 വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളോടെ ആഘോഷങ്ങൾ തുടരും, തുടർന്ന് പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിക്കുന്ന ഇമ്പമാർന്ന സംഗീത സായാഹ്നം അരങ്ങേറും. ഗായകൻ അഭിഷേക് സോണിയും സംഘവും ഒപ്പമുണ്ടാകും. മികച്ച ആലാപന മാധുര്യത്തിനും ചലനാത്മകമായ വേദി സാന്നിധ്യത്തിനും പേരുകേട്ട രൂപാലി ജഗ്ഗ അവിസ്മരണീയമായ പ്രകടനം ഒരുക്കും. ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഒരു പ്രധാന ആകർഷണമായിരിക്കും ഇന്ത്യൻ സ്‌കൂൾ മേള. ജനുവരി 18ന് മന്ത്രാലയ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഔദ്യോഗിക ചട്ടങ്ങൾ പാലിച്ച് റാഫിൾ നറുക്കെടുപ്പ് നടക്കും.
സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന വാർഷിക കൾച്ചറൽ ഫെയറിൽ എംജി കാർ ഉൾപ്പെടെ ഭാഗ്യശാലികളെ കാത്തിരിക്കുന്നത് ഒട്ടേറെ സമ്മാനങ്ങളാണ്. റാഫിൾ ഡ്രോയിൽ ശ്രദ്ധേയമായ സമ്മാനങ്ങളുടെ ഒരു നിരതന്നെ ഒരുക്കിയിരിക്കുന്നതിനാൽ ടിക്കറ്റ് വിൽപന ത്വരിത ഗതിയിൽ നടന്നുവരികയാണ്. സ്റ്റാർ വിഷൻ ഒരുക്കുന്ന ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷ മേള വെള്ളിയാഴ്ചയും തുടരും. സയാനി മേട്ടോഴ്സിൽ നിന്നുള്ള പുത്തൻ എംജി കാറാണ് ഒന്നാം സമ്മാനം. മറ്റു സമ്മാനങ്ങളിൽ ജോയ് ആലുക്കാസിൽ നിന്നുള്ള സ്വർണ്ണ നാണയങ്ങൾ, മുഹമ്മദ് ഫക്രൂ കമ്പനിയിൽ നിന്നുള്ള 600 ലിറ്റർ ഡബിൾ-ഡോർ റഫ്രിജറേറ്റർ, ഹോം തിയേറ്റർ സിസ്റ്റം, ഫ്രണ്ട്-ലോഡ് വാഷിംഗ് മെഷീൻ, മൈക്രോവേവ് ഓവൻ, വാക്വം ക്ലീനർ, എയർ ഫ്രയർ, ടെൻഡർ, പ്രീമിയം ഫിലിപ്സ് വീട്ടുപകരണങ്ങൾ എന്നിവ ഉൾപ്പെടും. വൈവിധ്യമാർന്ന സമ്മാന പട്ടിക പ്ലാറ്റിനം ജൂബിലി മെഗാ ഫെയറിന്റെ വ്യാപ്തിയും സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും സ്‌കൂളിന് ലഭിക്കുന്ന മികച്ച പിന്തുണയും പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി മേള വിജയമാക്കാൻ ഏവരുടെയും സഹകരണവും പിന്തുണയും ഉണ്ടാവണമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, മേളയുടെ ജനറൽ കവീനർ ആർ രമേഷ് എന്നിവർ സന്ദേശത്തിൽ അഭ്യർത്ഥിച്ചു. സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലെ ഒരു ചരിത്രപരമായ നാഴികക്കല്ലാണ് ഈ പരിപാടി. മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, അഭ്യുദയകാംക്ഷികൾ, പൊതുജനങ്ങൾ എന്നിവരെ ആഘോഷങ്ങളിൽ പങ്കുചേരാനും അവർ ക്ഷണിച്ചു.



