മനാമ– ബഹ്റൈന്‍ രാജ്യത്തിന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍, 2026 പകുതിയോടെ തങ്ങളുടെ മുഴുവന്‍ ഫ്‌ളൈറ്റുകളിലും സ്റ്റാര്‍ലിങ്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. വിമാനത്തില്‍ കയറുന്ന നിമിഷം മുതല്‍ എത്തിച്ചേരുന്നതുവരെ യാത്രക്കാര്‍ക്ക് സൗജന്യ വൈ-ഫൈ വാഗ്ദാനം ചെയ്യും. യാത്രാനുഭവത്തില്‍ പ്രകടമായ മാറ്റം വരുത്തുന്നതിനുള്ള ഒരു ഗുണപരമായ ചുവടുവെപ്പണിത്. ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖാലിദ് ഹുസൈന്‍ തഖിയുടെയും നിരവധി മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും വ്യോമയാന മേഖല പ്രതിനിധികളുടെയും സാന്നിധ്യത്തില്‍, ഗള്‍ഫ് എയറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ട്ടിന്‍ ഗൗസും സ്റ്റാര്‍ലിങ്ക് ഏവിയേഷന്റെ ആഗോള തലവന്‍ നിക്ക് സീറ്റ്സും കരാറില്‍ ഒപ്പുവച്ചു.
ഗള്‍ഫ് എയറിന്റെ ഫ്‌ളൈറ്റുലുടെനീളം സ്റ്റാര്‍ലിങ്ക് അവതരിപ്പിക്കുന്നത് യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്നുവെന്ന് ഖാലിദ് ഹുസൈന്‍ പറഞ്ഞു. ഓരോ വിമാനത്തിലും വിപുലമായ കണക്റ്റിവിറ്റി ദേശീയ വിമാനക്കമ്പനിയില്‍ നിന്ന് യാത്രക്കാര്‍ക്ക് പ്രതീക്ഷിക്കാമെന്ന് പുനര്‍നിര്‍വചിക്കുന്നു. ഇത് ബഹ്റൈന്റെ ഡിജിറ്റല്‍ പരിവര്‍ത്തന ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും തടസ്സമില്ലാത്തതും അസാധാരണവുമായ സേവനം നല്‍കാന്‍ ക്യാബിന്‍ ക്രൂവിനെ പ്രാപ്തരാക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്റ്റാര്‍ലിങ്ക് ഉള്‍പ്പെട്ടതോടെ, വിനോദത്തിനോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഗള്‍ഫ് എയര്‍ അടുത്ത തലമുറ ഇന്‍-ഫ്‌ലൈറ്റ് കണക്റ്റിവിറ്റി കൊണ്ടുവരും. വിമാനത്തില്‍ കയറുന്നത് മുതല്‍ എത്തിച്ചേരുന്നത് വരെ, ഉപഭോക്താക്കള്‍ക്ക് ക്യാബിന്‍ അല്ലെങ്കില്‍ ടിക്കറ്റ് തരം പരിഗണിക്കാതെ സ്ട്രീം ചെയ്യാനും, കളിക്കാനും, ജോലി ചെയ്യാനും, പ്രിയപ്പെട്ടവരുമായി ബന്ധം പുലര്‍ത്താനും കഴിയും. ഇത് മുഴുവന്‍ യാത്രാനുഭവത്തെയും നവീകരിക്കുകയും ഓരോ യാത്രയ്ക്കും പ്രീമിയം, തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുന്നതിനുള്ള പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ഖാലിദ് ഹുസൈന്‍ കൂട്ടിചേർത്തു.
സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലിങ്ക്, ലോ-എര്‍ത്ത് ഓര്‍ബിറ്റ് ഉപഗ്രഹങ്ങളുടെ വളര്‍ന്നുവരുന്ന ശൃംഖലയിലൂടെ പ്രവര്‍ത്തിക്കുന്നു, കുറഞ്ഞ ലേറ്റന്‍സിയോടെ അതിവേഗ ഇന്റര്‍നെറ്റ് പ്രാപ്തമാക്കുന്നു. ഈ സംവിധാനം സ്ഥിരതയുള്ളതും തത്സമയ കണക്റ്റിവിറ്റി നല്‍കുന്നതും യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം എയര്‍ലൈന്‍ പ്രവര്‍ത്തന ആവശ്യകതകളെ പിന്തുണയ്ക്കുന്നതുമാണ്. സ്റ്റാര്‍ലിങ്ക് ഘടിപ്പിച്ച ആദ്യത്തെ ഗള്‍ഫ് എയര്‍ ഏ 320 വിമാനം 2026 മധ്യത്തോടെ സര്‍വീസില്‍ പ്രവേശിക്കും, തുടര്‍ന്ന് ബാക്കിയുള്ള ഫ്‌ലീറ്റുകളിലുടനീളം സിസ്റ്റം വ്യാപിപ്പിക്കും. ഈ സംരംഭം ഗള്‍ഫ് എയറിന്റെ പ്രവര്‍ത്തന മുന്‍ഗണനകളെ ശക്തിപ്പെടുത്തുകയും, നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഭാവിയിലേക്കുള്ള ഒരു മുന്‍നിര വ്യോമയാന കേന്ദ്രമായി ബഹ്റൈന്‍ രാജ്യത്തെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടികാട്ടി.



