മനാമ– 2026-2027 കാലയളവിലേക്കുള്ള ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ മുഹറഖ് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഏരിയ പ്രസിഡന്റായി വികെ അബ്ദുല്‍ ജലീല്‍, ജനറല്‍ സെക്രട്ടറിയായി അബ്ദുല്‍ റഊഫ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.
വൈസ് പ്രസിഡന്റുമാരായി എന്‍ കെ മുഹമ്മദലി, സിറാജ് പള്ളിക്കര എന്നിവരെ തെരഞ്ഞെടുത്തു. ആര്‍ സി ശാക്കിര്‍ ജോയിന്റ് സെക്രട്ടറിയായും അബ്ദുല്‍ ജലീല്‍ വി, യൂനുസ് സലീം, അബൂ ശാമില്‍ എന്നിവരെ ഏരിയസമിതി അംഗങ്ങളായും നിയമിച്ചു.
യൂണിറ്റ് ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍- മുഹറഖ് ടൗണ്‍ യൂണിറ്റ്: ഷാക്കിര്‍ ആര്‍. ഗി (പ്രസിഡന്റ്), സലാഹുദ്ദീന്‍ കിഴിശ്ശേരി (സെക്രട്ടറി), യൂനുസ് സലീം (വൈസ് പ്രസിഡന്റ്) ഷക്കീബ് (ജോയിന്‍ സെക്രട്ടറി), ഹിദ്ദ് യൂണിറ്റ് : എന്‍ കെ മുഹമ്മദലി (പ്രസിഡന്റ്), അബൂ ശാമില്‍ (സെക്രട്ടറി) ഫൈസല്‍ നന്തി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ റഊഫ് (ജോയിന്റ് സെക്രട്ടറി) ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സഈദ് റമദാന്‍ നദ്വി , എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഹഖ്, അബ്ദുല്‍ റഊഫ് എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.



