മനാമ– ബഹ്‌റൈൻ കിരീടവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ‘സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2025’ ഉദ്ഘാടനം ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയും പുരോഗതിയും രാജ്യത്തിന്റെ ആകർഷകമായ നിക്ഷേപ ബിസിനസ് അന്തരീക്ഷത്തെ പ്രതിഫലിപ്പിക്കുമെന്ന് പ്രിൻസ് സൽമാൻ സ്ഥിരീകരിച്ചു. ഈ വളർച്ച ഒരു അന്താരാഷ്ട്ര നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ബഹ്റൈന്റെ സ്ഥാനത്തെ മാറ്റുമെന്നും ഇത് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള രാജ്യത്തിന്റെ സമഗ്ര വികസനത്തിന്റെ പുരോഗതിക്ക് സംഭാവന നൽകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ വൈവിധ്യവൽക്കരണ ശ്രമങ്ങളെ മുന്നോട്ട് നയിക്കുവാൻ ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളെ ആകർഷിക്കാൻ റിയൽ എസ്റ്റേറ്റ് പങ്കുവഹിക്കുന്ന പങ്ക് പ്രിൻസ് സൽമാൻ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യകളും ആഗോള രീതികളും സ്വീകരിക്കുന്നത് മേഖലാ വികസനത്തിന്, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ്, സുസ്ഥിര വളർച്ച ഉറപ്പാക്കൽ, ഒരു പ്രമുഖ നിക്ഷേപ കേന്ദ്രമെ നിലയിൽ ബഹ്റൈന്റെ സ്ഥാനം ശക്തിപ്പെടുത്തൽ എിവയ്ക്ക് അത്യന്താപേക്ഷിതമാണെന്നു അദ്ദേഹം പറഞ്ഞു.
രാജാവിന്റെ ബഹ്‌റൈൻ വിഷനിൽ പ്രചോദനം ഉൾക്കൊണ്ട് വെല്ലുവിളികളെ നേട്ടങ്ങളാക്കി മാറ്റുന്നതിൽ ശ്രമങ്ങൾ തുടരും. ടീം ബഹ്റൈന്റെ സമർപ്പണത്തിനും ദൃഢനിശ്ചയത്തിനും പ്രിൻസ് സൽമാൻ അവരെ അഭിനന്ദിച്ചു. പരിപാടിയുടെ സംഘാടകരോട് അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും അവർക്ക് കൂടുതൽ വിജയം ആശംസിക്കുകയും ചെയ്തു.
റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ എസ്സാം ബിൻ അബ്ദുല്ല ഖലഫ്, സിറ്റിസ്‌കേപ്പ് ബഹ്റൈൻ 2025 ന്റെ നാലാം പതിപ്പിന്റെ പ്രാധാന്യം, രാജാവിന്റെ ദീർഘവീക്ഷണമുള്ള അഭിലാഷങ്ങൾക്ക് അനുസൃതമായി, നിക്ഷേപങ്ങൾക്കും അഭിമാനകരമായ റിയൽ എസ്റ്റേറ്റ് പ്രദർശനങ്ങൾക്കും ഒരു കേന്ദ്രമെ നിലയിൽ രാജ്യത്തിന്റെ പദവി ശക്തിപ്പെടുത്തുന്നതിലെ പങ്ക് സ്ഥിരീകരിച്ചു. പ്രദർശനത്തിന് പ്രിൻസ് സൽമാൻ നൽകിയ രക്ഷാധികാരത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ഇത്തരം പിന്തുണ ഈ മേഖലയുടെ വികസനം തുടരുതിനും സാമ്പത്തിക വളർച്ചയെ മുന്നോട്ട് നയിക്കുതിനും പ്രധാന പ്രോത്സാഹനമാണെ് അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.



