മനാമ– വിശുദ്ധ മുഹറം ആഘോഷത്തിന്റെ ഭാഗമായി ഇമാം ഹുസൈന്‍ രക്തദാന ക്യാമ്പയിന്‍ മുഹറം 8,9 തീയതികളില്‍ ശേഖരിച്ചത് 646 ബാഗ് രക്തം. അല്‍ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിൻ്റെയും ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ രണ്ടാം വര്‍ഷവും നടന്ന രക്തദാന ക്യാമ്പയിനിൽ സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധിപേരാണ് പങ്കെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശേഖരിച്ച രക്തം സെന്‍ട്രല്‍ ബ്ലഡ് ബാങ്കുകളിലേക്ക് അയക്കും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group