Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 15
    Breaking:
    • ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    • വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    • വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    • മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    • ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ഡിസൈനറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Bahrain

    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ഡിസൈനറും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/03/2026 Bahrain Crime Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ – ബഹ്‌റൈന് എതിരായ ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്റൈന്‍ പാസ്പോര്‍ട്ട് ഡിസൈനറും. ഇറാന്‍ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വീഡിയോകള്‍ പ്രസിദ്ധീകരിച്ചതിനും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനും ബഹ്റൈനിലെ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചതിനും ബഹ്റൈന്‍ സുരക്ഷാ സേന വിഷ്വല്‍ ആര്‍ട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ മഹ്ദി താഹിര്‍ അല്‍ജലാവിയെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിന് ശേഷം 2026 മാര്‍ച്ച് 10 ചൊവ്വാഴ്ചയാണ് മഹ്ദി താഹിര്‍ അല്‍ജലാവിയെ അറസ്റ്റ് ചെയ്തതെന്ന് സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് പബ്ലിക് പ്രോസിക്യൂഷനു മുന്നില്‍ അദ്ദേഹത്തെ ഹാജരാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ 30 ദിവസത്തേക്ക് തടങ്കലില്‍ വെക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.

    ലോകത്തിലെ ഏറ്റവും മനോഹരമായ 12 പാസ്പോര്‍ട്ടുകളില്‍ ഒന്നായി റെഗുല റാങ്ക് ചെയ്ത ബഹ്റൈനിന്റെ പുതിയ ഇലക്ട്രോണിക് പാസ്പോര്‍ട്ട് രൂപകല്‍പ്പന ചെയ്യുന്നതില്‍ പങ്കാളിത്തം വഹിച്ച മഹ്ദി താഹിര്‍ അല്‍ജലാവി ബഹ്റൈനില്‍ അറിയപ്പെടുന്ന കലാകാരനാണ്. മഹ്ദി താഹിര്‍ അല്‍ജലാവിക്കു പുറമെ, സ്വാദിഖ് ഫൗസി അബ്ദുല്‍കരീം, മന്‍സൂര്‍ യാസീന്‍ മന്‍സൂര്‍, അലി മുഹമ്മദ് നാസിര്‍, ബദൂര്‍ അബ്ദുല്‍ഹമീദ് അലി, ജഅ്ഫര്‍ അലി മഅ്തൂഖ് എന്നിവരാണ് അറസ്റ്റിലായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബഹ്‌റൈനെതിരായ ഇറാന്‍ ആക്രമണങ്ങളെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും മഹത്വവല്‍ക്കരിക്കുകയും അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത ആറു പേരെ അറസ്റ്റ് ചെയ്തതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ആറു പേരും സ്വദേശികളാണ്. ഇതില്‍ ഒരാള്‍ വനിതയാണ്. രാജ്യത്ത് ഇറാന്‍ ആക്രമണത്തിന്റെ ഫലങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ പ്രചരിപ്പിക്കുകയും ഇറാന്‍ ആക്രമണങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുകയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും രാജ്യത്തിനുള്ളിലെ കേന്ദ്രങ്ങളില്‍ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുകയുമാണ് പ്രതികള്‍ ചെയ്തത്.

    പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുകയും സ്വദേശികളിലും വിദേശികളിലും ഭയം വിതക്കുകയും സുരക്ഷക്കും ക്രമസമാധാനത്തിനും ഹാനികരമാവുകയും ചെയ്ത ഈ വീഡിയോകള്‍ അറസ്റ്റിലായവര്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കിട്ടതായി മന്ത്രാലയം അറിയിച്ചു. ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Bahrain crime iran support passport designer
    Latest News
    ബഹ്‌റൈനിൽ വാഹനാപകടം; ഇന്ത്യക്കാരൻ ഉൾപ്പെടെ മൂന്ന് പ്രവാസികൾ മരിച്ചു​
    15/03/2026
    വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇബ്രാഹിം സോൽഫാഗാരി
    15/03/2026
    വെസ്റ്റ് ബാങ്കില്‍ നാലംഗ കുടുംബത്തെ ഇസ്രായില്‍ സൈന്യം കൂട്ടക്കൊല ചെയ്തു
    15/03/2026
    മലപ്പുറം സ്വദേശി മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മരിച്ചു
    15/03/2026
    ഇറാന്‍ ആക്രമണങ്ങളെ പിന്തുണച്ച് അറസ്റ്റിലായവരില്‍ ബഹ്‌റൈന്‍ പാസ്‌പോര്‍ട്ട് ഡിസൈനറും
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.