മനാമ– പത്തൊമ്പതാം കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ബഹ്റൈന്‍ പ്രതിഭ വനിതാ വേദിയുടെ അനുബന്ധ പരിപാടികളില്‍ ഒന്നായ സിപിആര്‍ ട്രെയിനിങ് അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് പ്രതിഭാ സെന്ററില്‍ നടന്നു. വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സിപിആര്‍ ട്രെയിനിങ് പരിപാടിയുടെ കണ്‍വീനര്‍ ദിവ്യ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഐസിആര്‍എഫ് മുന്‍ ചെയര്‍മാന്‍ ഡോ ബാബു രാമചന്ദ്രന്‍ സിപിആര്‍ ട്രെയിനിങ് ഉദ്ഘാടനം ചെയ്തു. അമേരിക്കന്‍ മിഷന്‍ ഹോസ്പിറ്റലിലെ ഫ്രീഡ എമിലിയ, ബിന്‍സണ്‍ മാത്യു എന്നിവര്‍ സിപിആര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സ്ത്രീകളും പുരുഷന്മാരും അടങ്ങിയ അമ്പതോളം പേര്‍ക്കാണ് പരിശീലനം നല്‍കിയത്. ഉദ്ഘാടകനും പരിശീലകര്‍ക്കുമുള്ള ഉപഹാര സമര്‍പ്പണം മുഖ്യ രക്ഷാധികാരി ബിനു മണ്ണില്‍, രക്ഷാധികാരി സമിതി അംഗവും ലോക കേരള സഭ അംഗവുമായ സി.വി നാരായണന്‍, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍ എന്നിവര്‍ നിര്‍വഹിച്ചു. ബഹ്റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ പരിപാടിയില്‍ സന്നിഹിതനായിരുന്നു. സമ്മേളന അനുബന്ധ പരിപാടികളുടെ കണ്‍വീനര്‍ ഹര്‍ഷ ബബീഷ് നന്ദി രേഖപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



